ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട പൊതുമിനിമം പരിപാടിക്ക് അന്തിമ രൂപം നല്‍കാന്‍ കോണ്‍ഗ്രസ് – എന്‍സിപി നേതാക്കള്‍ ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്കുശേഷം ന്യൂഡല്‍ഹിയിൽ നടക്കുന്ന യോഗത്തിൽ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലാവും കോണ്‍ഗ്രസ് നേതാക്കളെത്തുക. മഹാരാഷ്ട്രാ വിഷയത്തില്‍ ഈയാഴ്ചതന്നെ അന്തിമ തീരുമാനം എടുക്കണമെന്നാണ് നേതാക്കള്‍ക്ക് സോണിയ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, എ.കെ ആന്റണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍ തുടങ്ങിയവരുമായി സോണിയ ഗാന്ധി ചർച്ച നടത്തിയിരുന്നു.
Read also: മഹാരാഷ്ട്രയിൽ വീണ്ടും പ്രതിസന്ധി; സഖ്യത്തിൽ മലക്കം മറിഞ്ഞ് ശരദ് പവാർ
അതേസമയം കഴിഞ്ഞ ദിവസം സോണിയാഗാന്ധിയുമായി എന്‍സിപി നേതാവ് ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ സോണിയയെ ധരിപ്പിച്ചുവെന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം പവാര്‍ പറഞ്ഞത്.
Post Your Comments