Latest NewsJobs & VacanciesNews

നഴ്‌സുമാർക്ക് എയിംസിൽ അവസരം : ഉടൻ അപേക്ഷിക്കാം

ഋഷികേശ് എയിംസിൽ(ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്)
നഴ്‌സുമാർക്ക് അവസരം. നഴ്സിങ് ഓഫിസറുടെ (സ്റ്റാഫ് നഴ്സ് ഗ്രേഡ് II) ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിഎസ്‌സി (Hons) നഴ്സിങ്/ ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ബിഎസ്‌സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ/ സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ അല്ലെങ്കിൽ ജനറൽ നഴ്സിങ് മിഡ്‌വൈ‌ഫറിയിൽ ഡിപ്ലോമ, ഇന്ത്യൻ നഴ്സിങ് കൗൺസിൽ/ സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ, രണ്ടു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം എന്നിവയാണ് അപേക്ഷ സമർപ്പിക്കാൻ ആവശ്യമായ യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കി പ്രായപരിധി കണക്കാക്കുക. 372 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Also read : എയർ ഇന്ത്യയിൽ വിവിധ തസ്തികകളിൽ ഒഴിവ്

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.aiimsrishikesh.edu.in/

അവസാന തീയതി : ഡിസംബർ 24

shortlink

Related Articles

Post Your Comments

Related Articles


Back to top button