ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ വികസനത്തിന്റെ രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നതെന്നും, വികസനത്തില്‍ രാഷ്ട്രീയം കാണുന്നതില്‍ അല്ലെന്നും കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ദര്‍ഭംഗയില്‍ എയിംസ് നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലം നല്‍കണമെന്ന് ബിഹാര്‍ മന്ത്രി തേജസ്വി യാദവിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാര്‍ സര്‍ക്കാരില്‍ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന തേജസ്വി യാദവ്, ദര്‍ഭംഗയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ ‘വെളുത്ത നുണ’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
എയിംസ് ദര്‍ഭംഗയ്ക്ക് 2020 സെപ്റ്റംബര്‍ 19ന് മോദി സര്‍ക്കാര്‍ അനുമതി നല്‍കിയെന്നും 2021 നവംബര്‍ 3ന് ബിഹാര്‍ സര്‍ക്കാര്‍ ആദ്യത്തെ ഭൂമി കണ്ടെത്തി നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments