KeralaLatest NewsNews

ശബരിമല തീർത്ഥാടനം: പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം സന്നിധാനത്ത് പടിപൂജ നടന്നു

ശബരിമല: ശബരിമല സന്നിധാനത്ത് പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി പടിപൂജയ്ക്ക് തുടക്കമായി. ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിലാണ് പടിപൂജ നടന്നത്. 18 പടികളിൽ പട്ട് വിരിച്ച് ഓരോ പടിയിലും നിലവിളക്കും ഒരുക്കുകളും വച്ച് തന്ത്രിയുടെ കാർമികത്വത്തിലാണ് പൂജകൾ. പൂങ്കാവനത്തിലെ 18 മലകൾക്കും അതിലെ ദേവതകൾക്കും അയ്യപ്പനും പ്രത്യേക പൂജകൾ കഴിക്കുന്നതാണ് പടിപൂജയുടെ സങ്കൽപം. ദീപാരാധനയ്ക്കു ശേഷമാണ് പടിപൂജ തുടങ്ങുക. ഈ സമയം അയ്യപ്പന്മാർക്ക് പടികയറാൻ കഴിയില്ല. കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും പൂജകൾ നീണ്ടുനിൽക്കും.

ALSO READ: ശബരിമല തീർത്ഥാടനം: മല ചവിട്ടാൻ 319 യുവതികൾ രജിസ്റ്റർ ചെയ്‌തു; നിർണായക വിവരങ്ങൾ പുറത്ത്

പടിക്കുള്ള ഒരുക്കുകൾ, അലങ്കാരങ്ങൾ, തന്ത്രി, മേൽശാന്തി, പരികർമികൾ എന്നിവർക്കുള്ള ദക്ഷിണ, പൂജാവേളയിൽ ഉടുക്കാനുള്ള വസ്ത്രങ്ങൾ എന്നിവ വഴിപാടുകാർ തന്നെ എത്തിക്കണം. കഴിഞ്ഞ വർഷം പ്രളയം കാരണം നടക്കാതെ പോയ പടി പൂജയാണ് ഈ വർഷം നടക്കുന്നത്. ഒരു ലക്ഷം രൂപയിലധികം ചെലവ് വരുന്ന പടിപൂജയ്ക്ക് 2036 വരെയുള്ള ബുക്കിംഗ് ഉണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കേ പടിപൂജ വഴിപാട് നടത്താൻ കഴിയു.

shortlink

Related Articles

Post Your Comments

Related Articles


Back to top button