Latest NewsKerala

മാനസികാസ്വാസ്ഥ്യമുള്ള മകന്റെ അടിയേറ്റു ബോധരഹിതയായി വീണ അമ്മയുടെ മാല മോഷ്ടിച്ച് വീട്ടുജോലിക്കാരി

തിരുവനന്തപുരം: വാക്കു തര്‍ക്കത്തിനിടെ മകന്‍റെ തലയ്ക്കടിയേറ്റ് ബോധരഹിതയായി വീണ വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് അവസരം മുതലാക്കി മാല മോഷ്ടിച്ച്‌ വീട്ടുജോലിക്കാരി അറസ്റ്റില്‍. പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചതിന് ശേഷമാണ് മാല നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടത്.ആറ്റുകാല്‍ ഐരാണിമുട്ടം ഹോമിയോ മെഡിക്കല്‍ കോളേജിനു സമീപം കല്ലുവിള പുത്തന്‍ വീട്ടില്‍ ടി.സി.22/1068ല്‍ ഗോമതിയാണ് മരിച്ചത്. നവംബര്‍ ഒന്നിനായിരുന്നു വഴക്കുപറഞ്ഞതില്‍ പ്രകോപിതനായി മകന്‍ രജികുമാര്‍ ഇവരെ കല്ലുകൊണ്ട് തലയ്ക്കടിച്ചത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗോമതി കഴിഞ്ഞ ദിവസമാണ് മരിച്ചത്.മണക്കാട് ആറ്റുകാല്‍ കല്ലുവിള പുത്തന്‍വീട്ടില്‍ ബീന (42)യെയാണ് മോഷണക്കേസില്‍ അറസ്റ്റുചെയ്തത്. ഗോമതി അടിയേറ്റ് തലപൊട്ടിക്കിടക്കുമ്പോള്‍ ഇവര്‍ മാല മോഷ്ടിച്ചുവെന്നാണ് പോലീസ് പറയുന്നത്. അമ്മയെ അടിച്ച ശേഷം മുറിയില്‍ കയറിയ രജികുമാറിനെ പൂട്ടിയിട്ട്‌ ഗോമതിയുടെ മാല ബീന ഊരിയെടുത്തെന്നാണ് കേസ്.ഗോമതി ദിവസങ്ങളോളം അബോധാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു.

ആശുപത്രിയിൽ കഴിയുന്ന നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയെ കുറിച്ച് ഡോക്ടര്‍മാര്‍

കൊലപാതകശ്രമത്തിനു കേസെടുത്ത് രജികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗോമതി മരിച്ചശേഷം മകള്‍ നല്‍കിയ പരാതി അന്വേഷിച്ചപ്പോഴാണ് മാല മോഷണം കണ്ടെത്തിയത്.അതെ സമയം ബീന ഗോമതിയെ ആശുപത്രിയിലെത്തിക്കാത്തതിലും ദുരൂഹതയുണ്ട്.രജികുമാര്‍ മാത്രമല്ല ഗോമതിയെ ആക്രമിച്ചതെന്ന് പോലീസിനു സംശയമുണ്ട്. ബീനയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും.ബീനയെ കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button