ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിനെതിരെ മതവിദ്വേഷം വളര്‍ത്തുന്ന ഷെഹ്ല റാഷിദിന്റെ ട്വീറ്റ് 1000 പേര് ഷെയർ ചെയ്യണമെന്ന അധ്വാനവുമായി മുൻ ഐ എ എസ ഓഫീസർ കണ്ണൻ ഗോപിനാഥൻ. നേരത്തെ ക്യാമ്പസ് ഫ്രണ്ടിന്റെ പരിപാടിയിൽ കണ്ണൻ ഗോപിനാഥൻ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.രാജ്യദ്രോഹക്കുറ്റത്തിനു പൊലീസ് കേസെടുത്ത ഷെഹ്‌ല റാഷിദിന്റെ ട്വീറ്റാണ് ഷെയർ ചെയ്യണമെന്ന് കണ്ണൻ ഗോപിനാഥൻ ആവശ്യപ്പെട്ടിരിക്കുന്നത്.
സായുധ സേന രാത്രി വീടുകളില്‍ അതിക്രമിച്ച് കയറുന്നു , രാത്രി വീടുകളില്‍ കയറി ആണ്‍കുട്ടികളെ പിടിച്ച് കൊണ്ട് പോകുന്നു. വീടുകള്‍ കൊളളയടിക്കുന്നു. ഭക്ഷണ സാധനങ്ങള്‍ ബോധപൂര്‍വ്വം തറയിലിട്ട് നശിപ്പിക്കുന്നു. അരിയില്‍ എണ്ണ കലര്‍ത്തുന്നു’ എന്നായിരുന്നു സൈനികരെയും ,രാജ്യത്തെ തന്നെയും അപമാനിക്കും വിധത്തിലുള്ള ഷെഹ്ലയുടെ ട്വീറ്റ് .
ഷെഹിലാ റാഷിദിന്റെ ആരോപണങ്ങള്‍ ഏറ്റെടുത്തു വിദേശ മാധ്യമങ്ങള്‍ ഉള്‍പ്പെടെ സൈന്യത്തിനെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും തെറ്റായ പ്രചരണങ്ങള്‍ അഴിച്ചുവിട്ടിരുന്നു.എന്നാല്‍ ഷെഹ്‌ലയുടെ ആരോപണം വ്യാജമാണെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.തുടർന്ന് ഇന്ത്യന്‍ ശിക്ഷാ നിയമം 124-എ , 153, 153എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്സെടുത്തത്.
Post Your Comments