KeralaCricketLatest NewsIndiaNewsInternationalSports

രാജ്യാന്തര ക്രിക്കറ്റിന് അരങ്ങാവാൻ വീണ്ടും കാര്യവട്ടം ; ഡിസംബറിൽ ഇന്ത്യ വെസ്റ്റിൻഡീസിനോട് ഏറ്റുമുട്ടും; സഞ്ജു അരങ്ങേറുമെന്ന് സൂചനകൾ

തിരുവനന്തപുരം : തലസ്ഥാനം വീണ്ടും രാജ്യാന്തര ക്രിക്കറ്റ് പോരാട്ടത്തിന് കാളമാവുകയാണ്. ഡിസംബർ 8ന് ഇന്ത്യൻ ക്രിക്കറ്റ് ടീം വമ്പൻമാരായ ലോക ടി20 ചാമ്പ്യൻ ടീം വെസ്റ്റ് ഇൻഡീസിനോടാണ് ഏറ്റുമുട്ടുന്നത്. തിരുവനന്തപുരം സ്പോർട്സ് ഹബ്ബ് സ്റ്റേഡിയത്തിലാണ് മത്സരം. കൊഹ്‌ലിക്കും പടയ്ക്കുമായി കാര്യവട്ടം സ്റ്റേഡിയം ഒരുക്കത്തിന്റെ അവസാനഘട്ടത്തിലാണ്. മത്സരത്തിന്റെ ടിക്കറ്റ് വില്പന ഈ മാസം 25നു ആരംഭിക്കും.

ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ടീമിലുണ്ടായിരുന്നിട്ടും കളിക്കാൻ അവസരം ലഭിക്കാതിരുന്ന മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണെ, പുതിയ പരമ്പരയിൽ കളിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകർ.

ഡിസംബർ 7നു വൈകിട്ട് 5 മണിക്കായിരിക്കും ഇരു ടീമുകളും തലസ്ഥാനത്തേക്ക് എത്തിചേരുക. കോവളം റാവിസ് ലീലയിലായിരിക്കും താമസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button