ന്യൂഡൽഹി: അസ്ഥിക്ക് പിടിച്ച യുവാവിന്റെ പ്രണയം ചെന്നവസാനിച്ചത് പാക്കിസ്ഥാനിൽ. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രണയിനിയെ കാണാൻ യുവാവ് സ്വിറ്റ്സർലൻഡിലേക്ക് പുറപ്പെട്ടു. ഒടുവിൽ യുവാവ് പാകിസ്ഥാന്റെ പിടിയിൽ ആയി. ആന്ധ്രാ പ്രദേശ് സ്വദേശിയായ യുവാവാണ് കാമുകിയെ കാണാൻ പുറപ്പെട്ടത്. ഹൈദരാബാദിൽ ജോലി ചെയ്യുന്ന സോഫ്റ്റ്വെയർ എൻജിനിയർ പ്രശാന്ത് വൈദാനമാണ് പാകിസ്ഥാന്റെ അതിർത്തി ലംഘിച്ചതിന് പിടിയിലായത്. എന്നാൽ ഇയാൾ എങ്ങിനെ അതിർത്തി കടന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല.
സംഭവത്തിന് ശേഷം പാക് പൊലീസിന്റെ നിയന്ത്രണത്തിൽ പ്രശാന്ത് സംസാരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. തെലുങ്കിലാണ് ഇയാൾ കുടുംബത്തോട് സംസാരിക്കുന്നത്. മമ്മിക്കും ഡാഡിക്കും സുഖമല്ലേ? പൊലീസ് സ്റ്റേഷനിൽനിന്ന് അവരെന്നെ കോടതിയിൽ ഹാജരാക്കി. ഇനി ജയിലേക്ക് കൊണ്ടുപോകും. ശേഷം ഇന്ത്യൻ എംബസ്സിയെ വിവരമറിയിക്കും. അതിന് ശേഷം എനിക്ക് നിങ്ങളുമായി ബന്ധപ്പെടാൻ സാധിക്കും. ജാമ്യത്തിന് വേണ്ട കാര്യങ്ങളൊക്കെ ആരംഭിച്ചിട്ടുണ്ട്.
ALSO READ: സിആർപിഎഫ് സൈനികരുടെ കൂട്ടക്കുരുതി; പിടിയിലായ മാവോയിസ്റ്റ് ഭീകരൻ ദീപക്കിന്റെ പങ്ക് സ്ഥിരീകരിച്ചു
ഇന്ത്യയും പാകിസ്ഥാനും ജയിലിൽ കഴിയുന്നവരെ കൈമാറാറുണ്ട്. പക്ഷെ അതിന് കുറച്ച് സമയമെടുക്കും’- പ്രശാന്ത് വീഡിയോയിൽ പറഞ്ഞു. പ്രശാന്തിനോടൊപ്പം മദ്ധ്യപ്രദേശ് സ്വദേശിയും പിടിയിലായെന്ന് സുചനയുണ്ട്.
Two Indians, including one person frm #Hyderabad named V Prashant, a software engineer, have been arrested in #Pakistan by local police for illegally entering the country through Cholistan desert in Bahawalpur district. The other person arrested, Durmi Lal, is from Madhya Pradesh pic.twitter.com/A6vCqiEY3H
— TNIE Telangana (@XpressHyderabad) November 18, 2019
Post Your Comments