ഗാന്ധിനഗർ: ഗുജറാത്തിൽ ഇന്നലെ വൈകിട്ട് ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. കച്ച് ജില്ലയിലെ ഭചൗവിന്റെ 23 കിലോമീറ്റർ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഗാന്ധിനഗർ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് (ഐഎസ്‌ആർ) ഉദ്യോഗസ്ഥർ പറഞ്ഞു.
അഹമ്മദാബാദിൽ നിന്ന് 340 കിലോമീറ്റർ അകലെ മുമ്പ് ഭൂചലനമുണ്ടായിരുന്നു . അതിനു പിന്നാലെയാണ് കച്ചിലും ഭൂകമ്പമുണ്ടായത് . സ്വത്തിനോ ജീവനോ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്ന് കളക്ടർ എം നാഗരാജൻ പറഞ്ഞു.
Post Your Comments