
തിരുവനന്തപുരം: കേരളത്തിൽ ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പുകളും, മാവോയിസ്റ്റുകളും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് ബി ജെ പി ജനറൽ സെക്രട്ടറി എം. ടി രമേശ്. അഭിമന്യുവിന്റെ മരണത്തിനു പിന്നിലുള്ള ഭീകര സംഘടന ഏതാണെന്ന് തുറന്നു പറയാൻ പിണറായി വിജയൻ തയ്യാറുണ്ടോ എന്നും എം. ടി രമേശ് ചോദിച്ചു. കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞതിന് പിന്നാലെയാണ് എം ടി രമേശിന്റെ പ്രതികരണം.
ഇസ്ലാമിക തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നും പി.മോഹനന്‍ പറഞ്ഞിരുന്നു. ഇസ്ലാമിക തീവ്രവാദികളാണ് കേരളത്തില്‍ ഇപ്പോള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്. അതാണ് കോഴിക്കോട്ട് പുതിയ കോലാഹലവും സാന്നിധ്യവുമൊക്കെ വരുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് അവരെ വെള്ളവും വളവും നല്‍കി വളര്‍ത്തുന്നത്. അതേസമയം ഏത് തീവ്രവാദ സംഘടനക്കാണ് മാവോയിസ്റ്റുകളുമായി ബന്ധമെന്ന് പി.മോഹനന്‍ പ്രസംഗത്തില്‍ വ്യക്തമാക്കിയില്ല.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനയെ സ്വാഗതം ചെയ്‌ത് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനവും രംഗത്തു വന്നു. മാവോയിസ്റ്റുകൾക്ക് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളുമായി ഒഴിച്ചു കൂടാനാവാത്ത ബന്ധമാണുള്ളതെന്നും കുമ്മനം കൂട്ടിച്ചേർത്തു. തങ്ങൾ ഇത് നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments