KeralaLatest NewsNews

‘ഒന്നു സങ്കല്പിച്ചു നോക്കൂ..മുണ്ടും സാരിയും ഉടുത്തവര്‍ നമ്മെ സ്വീകരിക്കാന്‍ വിമാനത്തിനകത്ത്’; മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ നമ്മുടെ കൈയിലിരിക്കും: സന്ദീപാനന്ദ ഗിരി

കടക്കെണിയിലായിരിക്കുന്ന എയര്‍ ഇന്ത്യ മാര്‍ച്ചില്‍ വില്‍ക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ വേറിട്ട ഒരു നിര്‍ദേശവുമായി മുന്നോട്ട് വന്നിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. പ്രവാസികള്‍ ഉള്‍പ്പെടെ ലോകത്തെ സകലമാന മലയാളികളും ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ, എയര്‍ കേരള എന്ന രൂപത്തില്‍ നമ്മുടെ കൈയിലിരിക്കുമെന്ന് സന്ദീപാനന്ദ ഗിരി പറയുന്നു. നേരത്തെ എയര്‍ കേരള എന്ന പേരില്‍ വിമാന സര്‍വീസ് തുടങ്ങുന്ന കാര്യം കേരള സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സന്ദീപാനന്ദഗിരിയുടെ ഈ നിര്‍ദേശം. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഈ വേറിട്ട നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്.

സന്ദീപാനന്ദ ഗിരിയുടെ കുറിപ്പ്:

കേരളത്തെ സ്നേഹിക്കുന്ന ലോകത്തിലെ സകലമാന മലയാളികൾ ഒത്തുപിടിച്ചാൽ എയർ ഇന്ത്യ എയർ കേരള എന്ന രൂപത്തിൽ നമ്മുടെ കയ്യിലിരിക്കും.
ഹോ ആലോചിക്കുമ്പോൾ………..
ഡൽഹി,മുംബൈ,ഗുജറാത്ത് എയർപോർട്ടിൽ എയർ കേരള ലാൻറ് & ടൈക്കോഫ് ചെയ്യുന്നത് ഒന്നു സങ്കല്പിച്ചു നോക്കൂ.
മുണ്ടും സാരിയും ഉടുത്തവർ നമ്മെ സ്വീകരിക്കാൻ വിമാനത്തിനകത്ത്!!!!
വെൽക്കം ഡ്രിംങ്ക്- ഇളനീരും കോഴിക്കോടൻ ഹലുവയും!!!
ലഞ്ച് – പാരഗൺ ബിരിയാണി& ബീ.ടി.എച്ച് സദ്യ!!!!
ഡിന്നർ – കോട്ടയം കപ്പ&—-
ഇന്ത്യൻ കോഫി ഹൌസ് മാതൃകയിൽ #വിജയിപ്പിക്കാം
മതി മതി ആലോചിക്കാൻ വയ്യ…..

https://www.facebook.com/swamisandeepanandagiri/photos/a.738738696151300/3496416553716820/?type=3&__xts__%5B0%5D=68.ARDZkDAXT0XgYOBmXR7k1jlJ15Bgn3GBZ4XoQIA5fVEAf1WHYsQbgUoRqneHMLGGjCcPRDG3ln-RcYMdE930KEpCnsSe9Ryds9iL6VvK50Bl696AHXHY7cEwO39wGoNWbU2ePa9CK6HX3tksgsYnVD8JKjDGq6tQwF6JncSuV3YScAoyK90HGNFGHfNUBsT9-K_ciKTvFx8oH7L3v12uPdN3SFMz6ANYc0sdlwpgRVp3dkSPDOFAxZUo58Q5WZNlmn61sARqnKVreTlkkBnhj6Zv_hBfuFtTQcbnhTJxA1DfeHu0Gn770MB3NNOWJFlilT7Ch3B4PWNQWL89NkgCyxbIyA&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button