തൃശൂര്‍: സംവിധായകന് ശ്രീകുമാര്‍ മേനോനെതിരായ നടി മഞ്ജു വാര്യരുടെ പരാതിയിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും. ‘ഒടിയന്’ സിനിമയുടെ സെറ്റിൽ കേക്ക് മുറിച്ചപ്പോഴുണ്ടായിരുന്ന എല്ലാവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. നേരത്തെ, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് സജി സി.ജോസഫ്, മഞ്ജു വാരിയരുടെ ഓഡിറ്റര്‍, മഞ്ജു ഫാന്‍സ് അസോസിയേഷന് സെക്രട്ടറി രേഖ തുടങ്ങിയവരുടെ മൊഴി കൈബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.
Read also: സംവിധായകനെതിരായ കേസ്: അന്വേഷണ സംഘം മഞ്ജു വാര്യറുടെ മൊഴിയെടുത്തു
സിനിമയുടെ സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ സംവിധായകന് മോശമായി പെരുമാറിയെന്ന് മഞ്ജുവിന്റെ പരാതിയിൽ പറയുന്നുണ്ട്. വിവാഹശേഷം അഭിനയരംഗം വിട്ട മഞ്ജുവാര്യര്‍ക്ക് കല്ല്യാണ്‍ ജ്വല്ലേഴ്സിന്റെ പരസ്യത്തിലൂടെ തിരിച്ചു വരവിന് അവസരമൊരുക്കിയത് ശ്രീകുമാര്‍ മേനോനായിരുന്നു.
Post Your Comments