തൃശൂർ: പരസ്യ- സിനിമാ സംവിധായകൻ വി എ ശ്രീകുമാർ മേനോനെതിരായ പരാതിയിൽ അന്വേഷണ സംഘം നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപകീർത്തി പെടുത്തിയെന്നും മോശക്കാരിയെന്നു ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നുമാണ് മൊഴി. സാമൂഹ്യ മാധ്യമങ്ങളിൽ അപകീർത്തി പെടുത്തുന്ന തരത്തിലുളള സ്ക്രീൻ ഷോട്ടുകൾ അന്വേഷണസംഘത്തിന് കൈമാറി. രഹസ്യ കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്.
ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് തൃശൂർ ഈസ്റ്റ് പോലീസ് കേസെടുത്തിരുന്നത്. സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തി, ഗൂഢഉദ്ദേശ്യത്തോടെ സ്ത്രീയെ പിന്തുടര്ന്നു, സമൂഹമാദ്ധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് നിലവിൽ ശ്രീകുമാർ മേനോനെതിരെ ചുമത്തിയിരിക്കുന്നത്. സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും വധഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി നടി മഞ്ജു വാര്യർ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയിരുന്നു.
ALSO READ: സംവിധായകനെതിരായ കേസ്: അന്വേഷണ സംഘം ഇന്ന് നടി മഞ്ജു വാര്യറുടെ മൊഴിയെടുക്കും
തൃശൂർ ജില്ലാ ക്രൈംബ്രാഞ്ച് എസിപി സിഡി ശ്രീനിവാസനാണ് അന്വേഷണ ചുമതല. പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ ശ്രീകുമാർ മേനോനെ പോലീസ് ചോദ്യം ചെയ്യും.
Post Your Comments