Latest NewsKeralaNews

സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യബസ് സമരം മാറ്റിവച്ചു. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബര്‍ 22 മുതല്‍ നടത്താനിരുന്ന സമരമാണ് മാറ്റിവെച്ചത്. ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ സ്വകാര്യബസുടമകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെടുത്തത്. ഡിസംബർ ആദ്യവാരം വീണ്ടും ചർച്ച നടത്താമെന്ന് മന്ത്രി ബസുടമകൾക്ക് ഉറപ്പ് നൽകി.

മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാർത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് സ്വകാര്യ ബസുടമകൾ രംഗത്തെത്തിയത്. കഴിഞ്ഞവർഷം സർക്കാർ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ഇവരുടെ ആവശ്യങ്ങൾ പഠിക്കാൻ ചുമലതപ്പെടുത്തിയെങ്കിലും തുടർ നടപടി ഇല്ലാതെ വന്നതോടെയാണ് ബസുടമകൾ സമരം പ്രഖ്യാപിച്ചത്. അതേസമയം കെഎസ്ആർടിസി ശമ്പളവിതരണ പ്രതിസന്ധിയിൽ പ്രത്യക്ഷ സമരവുമായി ഭരണപക്ഷ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മുഴുവൻ ശമ്പളവും ഉടൻ നൽകണം എന്നവശ്യപ്പെട്ട് ട്രാന്‍സ്‍പോര്‍ട്ട് ഭവന് മുന്നിൽ, സിഐടിയു അനിശ്ചിതകാല ഉപരോധസമരം ആരംഭിച്ചു. പ്രതിസന്ധി പരിഹരിക്കാൻ ഗതാഗത മന്ത്രി വേണ്ടത്ര ഇടപെടുന്നില്ലെന്ന ആരോപണവും സമരക്കാർ ഉന്നയിക്കുന്നു.

Also read :ഡൽഹിയിൽ മനുഷ്യരുപയോഗിക്കുന്ന വെള്ളത്തിലും വിഷമുണ്ട്; പഠന റിപ്പോർട്ട് പുറത്തു വിട്ട് കേന്ദ്ര മന്ത്രാലയം; പട്ടികയിൽ തിരുവനന്തപുരവും

shortlink

Related Articles

Post Your Comments

Related Articles


Back to top button