Latest NewsKeralaNewsNorth IndiaIndiaNewsNewsLife StyleHealth & Fitness

ഡൽഹിയിൽ മനുഷ്യരുപയോഗിക്കുന്ന വെള്ളത്തിലും വിഷമുണ്ട്; പഠന റിപ്പോർട്ട് പുറത്തു വിട്ട് കേന്ദ്ര മന്ത്രാലയം; പട്ടികയിൽ തിരുവനന്തപുരവും

അതേസമയം, രാജ്യത്തെ പ്രധാനപ്പെട്ട 13 നഗരങ്ങളുടെ കാര്യത്തിൽ, പരിശോധന നടത്തിയ മുഴുവൻ സാംപിളുകളും പരാജയപ്പെട്ടത് ഞെട്ടിപ്പിക്കുന്നതാണ്. കൊൽക്കത്ത, ചെന്നൈ, ജയ്പുർ, ലക്നൗ തുടങ്ങിയവയ്‌ക്കൊപ്പം തിരുവനന്തപുരവും ഉൾപ്പെടുന്നതാണ് 13 നഗരങ്ങളുടെ പട്ടിക.

ന്യൂഡൽഹി : അന്തരീക്ഷവായുവിന്റെ അപകടകരമായ മലനീകരണം മൂലം ഡൽഹിയിലെ ജനജീവിതം പരുങ്ങലിലാണ്, ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും മോശം പൈപ്പ് വെളളം ലഭിക്കുന്ന നഗരം കൂടിയായി മാറിയിരിക്കുകയാണ് ഡൽഹി. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിനു വേണ്ടി ബ്യൂറോ ഓഫ് സ്റ്റാൻഡേഡ് (ബിഐഎസ്) നടത്തിയ പഠനത്തലാണ് പൈപ്പുവെള്ളം മോശമായ നഗരങ്ങളിൽ ഡൽഹി ഏറ്റവും മുന്നിൽ നിൽക്കുന്നത്.

രാജ്യത്തെ 21 പ്രധാന തലസ്ഥാന നഗരങ്ങളിലെ പൈപ്പ് വെള്ളം വിധേയമാക്കികൊണ്ടുള്ളതായിരുന്നു കേന്ദ്ര മന്ത്രാലയത്തിന്റെ പഠനം. പഠന റിപ്പോർട്ട് പ്രകാരം ഇന്ത്യൻ നഗരങ്ങളിൽ വച്ച് ഏറ്റവും അഴുക്ക് കുറഞ്ഞ വെള്ളം മുംബൈയിലാണുള്ളത്. അതേസമയം, രാജ്യത്തെ പ്രധാനപ്പെട്ട 13 നഗരങ്ങളുടെ കാര്യത്തിൽ, പരിശോധന നടത്തിയ മുഴുവൻ സാംപിളുകളും പരാജയപ്പെട്ടത് ഞെട്ടിപ്പിക്കുന്നതാണ്. കൊൽക്കത്ത, ചെന്നൈ, ജയ്പുർ, ലക്നൗ തുടങ്ങിയവയ്‌ക്കൊപ്പം തിരുവനന്തപുരവും ഉൾപ്പെടുന്നതാണ് 13 നഗരങ്ങളുടെ പട്ടിക.

കുടിവെള്ളവുമായി ബന്ധപ്പെട്ട ബിഐഎസിന്റെ 10500 : 2012 എന്ന മാർഗരേഖയാണു പഠനത്തിനായി ഉപയോഗിച്ചത്. 2024 നുള്ളിൽ രാജ്യത്തെ എല്ലാ വീടുകളിലും ഉപയോഗ യോഗ്യമായ വെള്ളമെത്തിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ ആരംഭിച്ച ജൽ ജീവൻ മിഷന്റെ ഭാഗമായാണു വെ‌ള്ളം പഠനവിധേയമാക്കിയത്. പദ്ധതിക്കായി 3.5 ലക്ഷം കോടി രൂപ മുതൽ മുടക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

ഡൽഹിയിൽ ഗ്രാമങ്ങളിൽ മാത്രമല്ല, നഗരമേഖലയിലും മോശം വെള്ളമാണു ലഭിക്കുന്നതെന്നതിനു തെളിവാണു ബിഐഎസിന്റെ പഠനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button