Latest NewsIndia

ജെഎൻയു സമരം: മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു; നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ പോലീസ്; നേതാക്കള്‍ അറസ്റ്റില്‍

ന്യുഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു)വിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഫീസ് വർദ്ധനവിനെതിരെ നടത്തിയ സമരം എല്ലാ സീമകളും ലംഘിച്ചു കൊണ്ട് ഇപ്പോൾ പാർലമെന്റ് മാർച്ചിലേക്ക് വരെ എത്തി നിൽക്കുന്നു. പാര്‍ലമെന്റിന്റെ പരിസരത്തും യൂണിവേഴ്‌സിറ്റിക്കു പുറത്തും പോലീസ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.പോലീസ് തടഞ്ഞതോടെ പിന്തിരിഞ്ഞ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പുതിയ സമരപാതയിലൂടെ പാര്‍ലമെന്റ് ലക്ഷ്യമാക്കി നീങ്ങുകയാണ്.

പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ പോലീസിന്റെ നിര്‍ദേശപ്രകാരം പാര്‍ലമെന്റിനു സമീപമുള്ള മെട്രോ സ്‌റ്റേഷനുകളില്‍ താതക്കാലികമായി അടച്ചിട്ടുണ്ട്. ഉദ്യോഗസ് ഭവന്‍, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് എന്നീ മെട്രോ സര്‍വീസുകളാണ് നിര്‍ത്തിവച്ചത്.അതിനിടെ, പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ചു.

വിദ്യാര്‍ത്ഥികളും അഡ്മിനിസ്‌ട്രേഷനുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നതെന്ന് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.സമരം നയിച്ച 58ാം വിദ്യാര്‍ത്ഥി നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തുനീക്കിയെങ്കിലും വിദ്യാര്‍ത്ഥികളെ നേരിടാന്‍ പോലീസിന് കഴിഞ്ഞില്ല. വിദ്യാര്‍ത്ഥികള്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടന്നു.

ജെഎൻയു വിദ്യാർത്ഥികൾ നടത്തിയ പാർലമെന്‍റ് മാർച്ചിൽ സംഘർഷം : 54 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

നിയമം കയ്യിലെടുക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കില്ലെന്നും ലാത്തിച്ചാര്‍ജിനെ കുറിച്ച്‌ അന്വേഷിക്കുമെന്നും ഡല്‍ഹി പോലീസ് പി.ആര്‍.ഒ മന്ദീപ് എസ്. രന്ദാവ പറഞ്ഞു.സഫ്ദര്‍ജംഗിന് സമീപം ലോങ് മാര്‍ച്ച്‌ പോലീസ് തടഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ റോഡില്‍ ഇരുന്ന് പ്രതിഷേധിക്കുകയാണ്. മഹാസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button