ന്യൂഡല്‍ഹി : ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്ത ജെ.എന്‍.യു വിദ്യാര്‍ഥികളെ സുരക്ഷാസേന മാറ്റി. തുഗ്ലക് റോഡില്‍ സമരം ചെയ്ത സമരക്കാരെ ഡല്‍ഹി പൊലീസും സി.ആര്‍.പി.എഫും ചേര്‍ന്നാണ് ഒഴിപ്പിച്ചത്. നേരത്തേ പാര്‍ലമെന്റ് പരിസരത്തേക്കുള്ള റോഡുകള്‍ പൊലീസ് അടച്ചിരുന്നു. മെട്രോ സ്റ്റേഷനും അടച്ചു. പൊലീസ് നിര്‍ദേശം മറികടന്നാണ് വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നത്.
വിവിധ വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു പാര്‍ലമെന്റിലേക്ക് മാര്‍ച്ച്. ജെഎന്‍യുവില്‍ പൊലീസ് പ്രഖ്യാപിച്ച നിരോധാജ്ഞ ലംഘിച്ച വിദ്യാര്‍ത്ഥികള്‍, പ്രധാന ഗേറ്റിലെ ബാരിക്കേഡുകള്‍ തകര്‍ത്ത് പുറത്ത് ഇറങ്ങി. പ്രധാന പാതയ്ക്ക് സമീപം സ്ഥാപിച്ച ബാരിക്കേഡുകളും വിദ്യാര്‍ത്ഥികള്‍ തകര്‍ത്തു.
ജെഎൻയു സമരം: മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു; നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്; നേതാക്കള്‍ അറസ്റ്റില്‍
ഇതോടെയാണ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചത്. മുന്നോട്ട് വന്ന വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് മര്‍ദിച്ചതായി വിദ്യാര്‍ഥികള്‍ അറിയിച്ചു.
Post Your Comments