കാസര്‍കോട്: ഇവിടെ ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലാണ് പെണ്‍കുട്ടികളുടെ ഉറക്കം, കോണ്ടം ഉപയോഗിച്ചാണ് ഈ കാമ്പസിലെ വിദ്യാര്‍ത്ഥിനികള്‍ മുടി കെട്ടിവെയ്ക്കുന്നത് … ഇനിയൊന്നും പറയാനില്ലല്ലോ… ചിത്രം സഹിതം പങ്കുവെച്ച് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് രൂക്ഷ പരാമര്‍ശവുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.. ജെഎന്‍യു ക്യാംപസ് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
Read Also : ജെ.എന്‍.യു ടീച്ചേഴ്‌സ് അസോസിയേഷനുമായുള്ള ബന്ധം വിഛേദിച്ച് സര്‍വകലാശാലയിലെ നൂറിലേറെ അധ്യാപകർ
സര്‍വ്വകലാശാലയിലെ ആണ്‍കുട്ടികളുടെ ശുചിമുറികളില്‍ നിന്ന് പെണ്‍കുട്ടികള്‍ ഇറങ്ങി വരുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ട്. പക്ഷേ അതിപ്പോഴല്ല 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് . ഇപ്പോള്‍ പെണ്‍കുട്ടികള്‍ കോണ്ടമുപയോഗിച്ചാണ് തലമുടി കെട്ടിവക്കുന്നത്. അത്തരം സര്‍വ്വകലാശാലകള്‍ നമ്മുക്ക് ആവശ്യമില്ലെന്നും ടി പി സെന്‍കുമാര്‍ പറഞ്ഞുവെന്നും ദ് ന്യൂ ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നും
ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനത്തില്‍ ‘അസമത്വം തിരുത്തല്‍ ‘ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ പൊലീസ് മേധാവി.
Post Your Comments