Latest NewsNewsIndia

വിദ്യാര്‍ഥികളെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കരുതെന്ന് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. വിദ്യാര്‍ഥികളെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കരുതെന്നും സര്‍വകലാശാലകള്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആകുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

ആക്രമണത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് ഐഷ ഘോഷ് ഉള്‍പ്പെടെയുള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ജെഎന്‍യുവില്‍ ഇന്നലെയുണ്ടായ ആക്രണമുവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായത്. ജെഎന്‍യുവില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button