ലഖ്നൗ: ആഗ്ര നഗരത്തിന് പുതിയ പേര് നൽകാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഫൈസാബാദ്, അലഹബാദ് എന്നിവയ്ക്ക് പുറമെയാണ് ആഗ്രയുടെ പേരും യോഗി സർക്കാർ മാറ്റാൻ ഒരുങ്ങുന്നത്. ആഗ്രയുടെ പേര് അഗ്രവാന്‍ എന്ന് മാറ്റാനാണ് യോഗി സർക്കാരിന്റെ തീരുമാനം. പേരുമാറ്റവുമായി ബന്ധപ്പെട്ട് പരിശോധന നടത്താന്‍ ചരിത്ര ഗവേഷകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ആഗ്രയിലെ അംബേദ്കര്‍ സര്‍വകലാശാലയ്ക്ക് ഇക്കാര്യം അവശ്യപ്പെട്ട് സര്‍ക്കാര്‍ കത്തയക്കുകയും ചെയ്തു. ആഗ്ര മുമ്പ് മറ്റേതെങ്കിലും പേരുകളില്‍ അറിയപ്പെട്ടോയെന്ന് പരിശോധിക്കാനാണ് സര്‍വകലാശാല അധികൃതരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അഗ്രസന്‍ മഹാരാജാവിന് കീഴില്‍ ജീവിച്ചിരുന്ന അഗ്രവാള്‍ സമൂഹത്തിന്റെ നഗരമായതിനാല്‍ ആഗ്രയെ അഗ്രവാള്‍ എന്നാക്കി മാറ്റണം എന്നായിരുന്നു ബിജെപിയുടെ വാദം. 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലവില്‍ വന്ന ആഗ്ര എന്ന പേരില്‍ അര്‍ത്ഥമില്ല. അതുകൊണ്ടു തന്നെ ആഗ്രയെ അഗ്രവാന്‍ എന്നാണ് വിളിക്കപ്പെടേണ്ടതാണെന്നും ബിജെപി എംഎല്‍എ അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments