ലക്‌നൗ : 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം മതം മാറ്റിയ കേസിൽ പ്രതി ഖാസിം ഖുറേഷിയ്‌ക്കെതിരെ ആഗ്രാ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതിക്കായി പോലീസ് വിവിധയിടങ്ങളിൽ അന്വേഷണം നടത്തി വരികയാണ്. മതംമാറ്റത്തിന് നേതൃത്വം നൽകിയ ഇസ്ലാമിക പുരോഹിതനെയും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഖുറേഷിയും കുടുംബവും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയെന്ന് ആഗ്ര സ്വദേശിനിയായ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തത്. തട്ടിക്കൊണ്ടുപോകൽ, പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയും പോക്‌സോ നിയമ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവരം അറിഞ്ഞ പ്രതി ഒളിവിൽ പോകുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിന്മേൽ ഖുറേഷിയുടെ വീട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments