കോഴിക്കോട്: പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കുന്നത് പരിശോധിക്കുമെന്നും, പബ്ബുകളോട് എതിർപ്പില്ലെന്നും എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. അതേസമയം, പബ്ബ് നടപ്പാക്കുന്നതിന് മുമ്പ് പ്രായോഗികത പരിശോധിക്കും. ആവശ്യം ഉണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമെ പദ്ധതി നടപ്പാക്കു, ഇക്കാര്യത്തിൽ കൂടുതൽ നടപടികളിലേക്ക് പോയിട്ടില്ലെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.
പബ്ബ് തുടങ്ങുന്ന കാര്യത്തിൽ മറ്റ് നടപടികളിലേക്ക് പോയിട്ടും ഇല്ല .ഇപ്പോൾ നിലവിലെ സ്ഥിതി തുടരുമെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. മൈക്രോ ബ്രുവറിയുടെ കാര്യത്തിലും നടപടി ആയിട്ടില്ല. ഈ മേഖലയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണം എന്ന ആവശ്യം ഉയരുന്നുണ്ട് .
എന്നാൽ അവസാന തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി വിശദീകരിച്ചു. കാര്‍ഷികോത്പന്നങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കാമെന്ന് കാർഷിക സർവകലാശാല റിപ്പോർട്ട് തന്നിട്ടുണ്ട്. ഇതും സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു.
Post Your Comments