തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാൻ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഉപദേശം തേടി പിണറായി സർക്കാർ. ഇതിന്റെ ഭാഗമായി മുതിര്‍ന്ന മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഭരണസംവിധാനം മെച്ചപ്പെടുത്താൻ സംസ്ഥാനഭരണവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലത്തെ അനുഭവം ഉള്ളവരെന്ന നിലയിലാണ് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയത്. എന്നാല്‍ ചര്‍ച്ചയില്‍ പ്രധാനമായും സംസ്ഥാന സര്‍ക്കാരിന്റെ പോരായ്മകളാണ് ഉയര്‍ന്നു വന്നത്. പോലീസിന്റെത് എപ്പോഴും സേവന മുഖമായിരിക്കണം എന്ന നിര്‍ദ്ദേശം ചര്‍ച്ചയില്‍ ഉയര്‍ന്നിരുന്നു. കേരള പോലീസിന്റെ സമീപകാല പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്‍ ഉദ്യോഗസ്ഥര്‍ മുന്നോട്ടുവെച്ചത്.
ഒരാള്‍ അവധിയിലാണെങ്കില്‍ ഫയല്‍ അവിടെ കിടക്കുന്ന സ്ഥിതിക്കും മാറ്റമുണ്ടാവണം, ഫയല്‍ നീക്കം കാര്യക്ഷമമാകണം, ഒരാവശ്യത്തിനായി ഒരാളെ പലതവണ ഓഫീസില്‍ വരുത്തുന്നത് ഒഴിവാക്കാനുള്ള സംവിധാനം ഇ ഗവേണന്‍സിലൂടെ നടപ്പാക്കണമെന്നും ചര്‍ച്ചയില്‍ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. ഏറ്റവും പാവപ്പെട്ടവര്‍ക്ക് എത്രയും വേഗം സേവനം ലഭ്യമാക്കാനാവണമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ ചേരുമ്പോള്‍ തന്നെ അതിന്റെ ഭാഗമായി നിര്‍ബന്ധമായും പരിശീലനം നല്‍കിയിരിക്കണമെന്നും ചര്‍ച്ചയില്‍ നിര്‍ദ്ദേശങ്ങളുണ്ടായി. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളില്‍ നിന്നും പ്രായോഗികമായവ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: പോളിറ്റ് ബ്യൂറോയില്‍ തനിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി
തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ മുന്‍ ചീഫ് സെക്രട്ടറിമാര്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, മുന്‍ സംസ്ഥാന പോലീസ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments