നിലയ്ക്കല്‍ 25 ലക്ഷം ലിറ്റര്‍ കുടിവെള്ളം പ്രതിദിനം ലഭ്യമാക്കുന്നതിന് വാട്ടര്‍ അതോറിറ്റി ക്രമീകരണം ഏര്‍പ്പെടുത്തി. സീതത്തോട്, പമ്പ എന്നിവിടങ്ങളില്‍ നിന്നും ടാങ്കര്‍ ലോറികളില്‍ ഇവിടേക്ക് കുടിവെള്ളം എത്തിക്കും. നിലയ്ക്കല്‍ പുതുതായി 5000 ലിറ്റര്‍ ശേഷിയുള്ള 16 ടാങ്കുകള്‍ കൂടി സ്ഥാപിക്കും. പമ്പ- സന്നിധാനം പാതയില്‍ 120, നിലയ്ക്കല്‍ 130 കുടിവെള്ള കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആവശ്യം വന്നാല്‍ ഉപയോഗിക്കുന്നതിന് കൂടുതല്‍ കിയോസ്‌കുകള്‍ കരുതിയിട്ടുണ്ട്. ചൂടുവെള്ളവും തണുപ്പു വെള്ളവും ലഭ്യമാക്കുന്ന 12 ഡിസ്പെന്‍സറുകളും സ്ഥാപിച്ചിട്ടുണ്ട്. അധികമായി 10 എണ്ണം കരുതിയിട്ടുണ്ട്. ഓരോ മണിക്കൂറിലും കുടിവെള്ളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തും.
Post Your Comments