തിരുവനന്തപുരം: ജനപ്രീതിക്കുള്ള ആശയം അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കാണുന്നു. ഇതിന് വേണ്ടിയുള്ള യുവ ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം ചൊവ്വാഴ്ച നടക്കും. യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി മുൻ ചീഫ് സെക്രട്ടറിമാരെയും മുൻ ഡി.ജി.പി.മാരെയും കാണും. 2009-നുശേഷം സംസ്ഥാനത്ത് ജോലിതുടങ്ങിയ സിവിൽ സർവീസ് ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രി ക്ഷണിച്ചിരിക്കുന്നത്. യോഗത്തിനുമുമ്പ് നിർദേശങ്ങൾ ഇ-മെയിൽ വഴി മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണം.
ഭൂരിപക്ഷം ഉദ്യോഗസ്ഥരും സർക്കാർ പദ്ധതികൾ അറിഞ്ഞ് നടപ്പിലാക്കാറുണ്ട്. എന്നാൽ ചിലരുടെ മനോഭാവം ജനകീയ പദ്ധതികൾ സാധാരണക്കാരിലെത്തുന്നതിന് തടസ്സമാകുന്നുണ്ടെന്ന് യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. സംഘടനാസംവിധാനവും ഭരണസംവിധാനവും സമാന്തരമായി ഉപയോഗിച്ചുള്ള ജനകീയപ്രചാരണമാണ് പാർട്ടിയുടെയും സർക്കാരിന്റെയും ലക്ഷ്യം. ഇതാണ് മുഖ്യമന്ത്രി യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാൻ കാരണം.
Post Your Comments