ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും വീണ്ടും ഒരുമിച്ചേക്കുമെന്ന് സൂചന നൽകി കേന്ദ്രമന്ത്രി രാംദാസ് അഠാവ്‍ലെ. ഇക്കാര്യത്തിൽ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ അമിത് ഷായും എല്ലാം ശരിയാകുമെന്നു പറഞ്ഞതായി മന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പിനു ശേഷം ശിവസേന ഒരിക്കലും സ്വീകരിക്കാനാകാത്ത അവകാശവാദങ്ങളാണ് ഉയർത്തുന്നതെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മഹാരാഷ്ട്രയിൽ ശിവസേനയ്ക്കൊപ്പം തന്നെ സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. സർക്കാർ രൂപീകരിക്കുന്നതിനായി ബിജെപിയും ശിവസേനയും ഒരുമിക്കുമെന്ന് അമിത് ഷാ പറഞ്ഞതായും അഠാവ്‍ലെ ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോടു വ്യക്തമാക്കി.
ശിവസേന–ബിജെപി സഖ്യം വിജയിച്ചാൽ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും ഞാനും പല തവണ പറഞ്ഞിട്ടുണ്ട്. അപ്പോൾ അതിനെ ആരും എതിർത്തിരുന്നില്ല. എന്നാലിപ്പോൾ പുതിയ ആവശ്യങ്ങളുമായി ശിവസേന വരികയാണ്. ഈ അവകാശവാദങ്ങൾ സ്വീകരിക്കാൻ സാധിക്കാത്തതുമാണ്. അടച്ചിട്ട മുറിയിൽ എന്തുനടക്കുന്നുവെന്നതു പറയുക ഞങ്ങളുടെ പാർട്ടിയുടെ സംസ്കാരത്തിനു ചേർന്നതല്ല.
ALSO READ: ബി.ജെ.പി. സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ സുരേന്ദ്രൻ വരുമെന്ന് സൂചന; ചർച്ചകൾ പുരോഗമിക്കുന്നു
വിപ്ലവം നടത്തി ജനത്തിന്റെ പിന്തുണ നേടാമെന്നാണ് ശിവസേന കരുതുന്നതെങ്കിൽ, അവർക്കു പൊതുജനത്തെ അറിയില്ലെന്നു പറയേണ്ടിവരുമെന്നും അഠാവ്‍ലെ വ്യക്തമാക്കി. ഭയക്കാനൊന്നുമില്ലെന്നാണ് അമിത് ഷാ പറഞ്ഞത്.
Post Your Comments