KeralaLatest NewsNews

അമ്മൂമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ അഞ്ചാം ക്ലാസുകാരന്‍ കണ്ടത് തീ ആളിക്കത്തുന്നത്; തുണയായത് അഗ്‌നിരക്ഷാസേനയുടെ വീഡിയോ

ചാരുംമൂട്: പാചകവാതക സിലിണ്ടറിലേക്ക് പടര്‍ന്ന തീഅണച്ച് അഞ്ചാം ക്ലാസുകാരന്‍. ഫെയ്‌സ്ബുക്കില്‍ അഗ്‌നിരക്ഷാസേനയുടെ ബോധവല്‍ക്കരണ വീഡിയോ കണ്ട അഞ്ചാംക്ലാസുകാരന്‍ അതുപോലെ പ്രവര്‍ത്തിക്കുകയായിരുന്നു. ഇതോടെ അഞ്ചുപേരുടെ ജീവനാണ് രക്ഷപ്പെട്ടത്. മുതുകുളം സന്തോഷ് ഭവനത്തില്‍ സജി- പ്രീത ദമ്പതികളുടെ ഇളയ മകന്‍ അഖിലാണ് (കിച്ചാമണി-10) ആണ് കുടുംബാംഗങ്ങളുടെ രക്ഷകനായത്.

ചുനക്കരയിലെ അമ്മവീട്ടിലെത്തിയ അഖില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അമ്മൂമ്മയുടെ നിലവിളി കേട്ടത്. അമ്മൂമ്മ അമ്മിണി ഗ്യാസ് സ്റ്റൗ കത്തിക്കവേ തീ സിലിണ്ടറിലേക്ക് പടര്‍ന്നു. റെഗുലേറ്റര്‍ ഓഫ് ചെയ്തിട്ടും തീകെട്ടില്ല. ഓടിയെത്തിയ അഖില്‍ അടുക്കളയില്‍ കിടന്ന തുണി വെള്ളത്തില്‍ മുക്കി കത്തിക്കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടറിന് മുകളിലിട്ടു. ഇതോടെ തീ അണഞ്ഞു. കൈക്കുഞ്ഞുള്‍പ്പടെ അഞ്ചുപേര്‍ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. മുതുകുളം എസ്എന്‍എം യുപിഎസിലെ വിദ്യാര്‍ഥിയാണ് അഖില്‍. ഫെയ്സ്ബുക്കില്‍ ഫയര്‍മാന്‍ കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നത് കണ്ടാണ് അഖില്‍ തീ അണയ്ക്കുന്ന വിധം പഠിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button