Latest NewsKeralaNews

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; നിരവധി ഭക്തർക്ക് പരിക്ക്

കോട്ടയം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. കാഞ്ഞിരപ്പളളിയിൽ ആണ് സംഭവം. അപകടത്തിൽ നിരവധി അയ്യപ്പ ഭക്തർക്ക് പരിക്ക് പറ്റി. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകരും പോണ്ടിച്ചേരിയിൽ നിന്നുമുള്ള തീർത്ഥാടക വാഹനങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങി വന്ന പോണ്ടിച്ചേരി സ്വദേശികൾ സഞ്ചരിച്ച ബസ് കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സ്റ്റേഷനു സമീപമുള്ള വളവിൽ വെച്ച് തമിഴ്നാട്ട് സ്വദേശികൾ സഞ്ചരിച്ച ബസുമായി ഇടിക്കുകയായിരുന്നു.

ALSO READ: അയ്യപ്പ ഭക്തര്‍ക്കായി ഉണ്ണി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അപകടത്തിൽ പതിനഞ്ചോളം തീർത്ഥാടകർക്ക് പരിക്കേറ്റു. പോണ്ടിച്ചേരി ബസിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതാണ് അപകട കാരണം. ഫയർഫോഴ്സും നാട്ടുക്കാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button