ജഗതി ശ്രീകുമാറിന്റെ മകളും അവതാരകയും നടിയുമായ ശ്രീലക്ഷ്മി വിവാഹിതയായി. കൊമേഴ്ഷ്യല്‍ പൈലറ്റായ ജിജിന്‍ ജഹാംഗീറാണ് വരന്‍. കൊച്ചിയില്‍ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. രഞ്ജിനി ഹരിദാസ്,അര്‍ച്ചന സുശീലന്‍, സാബുമോന്‍,ദിയ സന,ഹൈബി ഈഡന്‍ എംപി, എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി,ടി.ജെ വിനോദ്,ഇബ്രാഹിം കുഞ്ഞ് എന്നിവർ ചടങ്ങിന് എത്തിയിരുന്നു.
Read also: ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയാകുന്നു
Post Your Comments