ന്യൂഡൽഹി: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ. പൊളിറ്റ് ബ്യൂറോ യോഗത്തിനായി ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രിക്ക് സഞ്ചരിക്കുന്നതിനായി ബുളളറ്റ് പ്രൂഫ് കാറും ജാമര്‍ ഘടിപ്പിച്ച വാഹനവും നാല് കമാന്‍ഡോകളടക്കം 15 ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരെയുമാണ് സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കേരള പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷയ്ക്കായുണ്ട്.
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിക്ക് വധഭീഷണിയുണ്ടായിരുന്നു. മുഖ്യമന്ത്രിയെ വകവരുത്തുമെന്നും മഞ്ചിക്കണ്ടിക്ക് പകരം ചോദിക്കുമെന്നുമുളള മാവോവാദി അര്‍ബന്‍ വിഭാഗത്തിന്റെ കത്ത് വടകര പൊലീസ് സ്റ്റേഷനിലാണ് ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് സുരക്ഷ വർധിപ്പിച്ചത്.
Post Your Comments