
തിരുവനന്തപുരം: കേരളത്തിന്‍റെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമാകുന്ന ഇടമൺ- കൊച്ചി പവർ ഹൈവേ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. അടൂര്‍ ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ നാളെ വൈകുന്നേരം അഞ്ചിനാണ് ചടങ്ങ്. മുഖ്യമന്ത്രിയുടെ ഒദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ പദ്ധതി പൂര്‍ത്തീകരിച്ചതോടെ 400 കെ.വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനാകും എന്നതാണ് പവര്‍ഹൈവേയുടെ പ്രത്യേകത. പ്രസരണനഷ്ടം കുറച്ച് കേരളത്തിന് ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കാനാകും എന്നതും നേട്ടമാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
കേരളത്തിന്‍റെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമാകുന്ന ഇടമൺ- കൊച്ചി പവർ ഹൈവേ തിങ്കളാഴ്ച (നവംബർ 18) ഉദ്ഘാടനം ചെയ്യും. സപ്തംബര്‍ 25 മുതല്‍ നടത്തിക്കൊണ്ടിരിക്കുന്ന ലൈന്‍ ചാര്‍ജ്ജിംഗ് വിജയപ്രദമായതോടെയാണ് പദ്ധതി ഔദ്യോഗികമായി സംസ്ഥാനത്തിന് സമര്‍പ്പിക്കുന്നത്. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ പദ്ധതി പൂര്‍ത്തീകരിച്ചതോടെ 400 കെ.വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനാകും എന്നതാണ് പവര്‍ഹൈവേയുടെ പ്രത്യേകത. പ്രസരണനഷ്ടം കുറച്ച് കേരളത്തിന് ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കാനാകും എന്നതും നേട്ടമാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിലച്ച നിലയിലായിരുന്ന പദ്ധതി, പ്രതിബന്ധങ്ങള്‍ തട്ടിമാറ്റി പൂര്‍ത്തീകരിക്കാനായി.
Post Your Comments