Latest NewsNewsIndiaVideos

അനുമതിയില്ലാതെ പച്ചക്കറി വില്‍പ്പന നടത്തിയ കര്‍ഷകനോട് സർക്കാർ ഉദ്യോ​ഗസ്ഥൻ ചെയ്തത് : വീഡിയോ

ഹപുര്‍ : പച്ചക്കറി കര്‍ഷകനോട് സർക്കാർ ഉദ്യോ​ഗസ്ഥൻ ചെയ്തത് കൊടും ക്രൂരത. റോഡരികിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന പച്ചക്കറിക്കുമേൽ കാർ കയറ്റിയിറക്കി. ഉത്തര്‍പ്രദേശിലെ ഹപുര്‍ ജില്ലയിൽ സർക്കാർ നടത്തുന്ന മാർക്കറ്റിലാണ് സംഭവമുണ്ടായത്. മാർക്കറ്റിന്റെ സെക്രട്ടറിയായ സുശീല്‍ കുമാറിന്റെ ‍ഡ്രൈവറാണ് പച്ചക്കറിക്കുമേൽ കയറ്റിയിറക്കിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന ആരോ ആണ് സംഭവം മൊബൈലിൽ ചിത്രീകരിച്ചത്.
അനുമതിയില്ലാതെ പച്ചക്കറി വില്‍പ്പന നടത്തിയതാണ് പ്രകോപനത്തിന് കാരണം. നിരവധി പ്രാവശ്യം പച്ചക്കറിക്കുമേൽ വാഹനം കയറ്റിയിറക്കുന്നതും, മറ്റു കച്ചവടക്കാർ വില്‍പ്പനയ്ക്കു വച്ചിരുന്ന സാധനങ്ങള്‍ മാറ്റുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നു.

വീഡിയോ പുറത്തു വന്നതോടെ നിരവധിപേരാണ് വിമർശനവുമായി രംഗത്തെത്തിയത്. എന്നാല്‍, സംഭവസ്ഥലത്ത് വച്ചുതന്നെ ഡ്രൈവറെ ശാസിച്ചതായി ഉയർന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. റോഡരികില്‍ ഇരിക്കരുതെന്നും പകരം കടകളില്‍ ഇരിക്കണമെന്നും അധികൃതർ പറയുന്നു. ന്തമായി കടകള്‍ ഇല്ലാത്തവര്‍ക്ക് ലൈസന്‍സിനു വേണ്ടി അപേക്ഷിച്ചാല്‍ അതു നല്‍കാമെന്നും കച്ചവടക്കാരോട് നിരവധി തവണ പറഞ്ഞിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

Also read :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കിടക്കയില്‍ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച 16 കാരന്‍ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button