കൊച്ചി: മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം അനുവദിക്കരുതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ചില കാര്യങ്ങൾ പണ്ട് മുതൽ അനുവർത്തിച്ചു വരുന്ന പോലെ മുന്നോട്ട് പോകുന്നതാണ് അഭികാമ്യം. അതേസമയം, അയോദ്ധ്യക്കേസിൽ പുനപരിശോധന ഹർജി നൽകണമെന്നതാണ് തന്റെ അഭിപ്രായം എന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മുസ്ലിം വ്യക്തി നിയമ ബോർഡിനെ പിന്തുണയ്ക്കുന്നതായും കാന്തപുരം വ്യക്തമാക്കി.അയോദ്ധ്യ വിധിയിൽ പുനപരിശോധന ഹർജി നൽകുകയാണ് വേണ്ടത്. ഓൾ ഇന്ത്യ മുഫ്തി അസോസിയേഷൻ ഇത് സംബന്ധിച്ച് അടുത്ത ദിവസം യോഗം ചേരും. യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും കാന്തപുരം പറഞ്ഞു.
ALSO READ: അയോദ്ധ്യ വിധി പ്രസ്താവിച്ച ഭരണ ഘടന ബഞ്ചിലുള്ള ജഡ്ജി അബ്ദുൾ നസീറിന് വധഭീഷണി
അയോദ്ധ്യ വിഷയത്തിൽ സുപ്രീം കോടതിയുടെ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് .മസ്ജിദ് നിര്‍മാണത്തിനായി നിയമപരമായി ഏതറ്റംവരെയും പോകുമെന്നും ബോര്‍ഡ് പറഞ്ഞു.
Post Your Comments