Latest NewsIndiaNews

ഹരിയാന സംഘര്‍ഷം: പള്ളികളിലെ നിസ്‌കാരം ഒഴിവാക്കി, വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ നിര്‍ദ്ദേശം

ഗുരുഗ്രാം: ഹരിയാനയിലെ കലാപത്തെത്തുടര്‍ന്ന് നിസ്‌കാരം ഒഴിവാക്കി പളളികള്‍. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ചത്തെ പ്രത്യേക പ്രാര്‍ത്ഥനകള്‍ ഒഴിവാക്കുകയും, വിശ്വാസികളോട് വീടുകളില്‍ നിസ്‌കരിക്കാന്‍ പള്ളികള്‍ ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളില്‍ ഇതുവരെ ആറ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Read Also: കൊല്ലം സുധിയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു: വീട് വയ്ക്കാൻ ഏഴ് സെന്റ് സ്ഥലം ഇഷ്ടദാനമായി നൽകി ബിഷപ് നോബിൾ ഫിലിപ്പ്

നൂഹില്‍ നടന്ന വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഘോഷയാത്രയ്ക്കിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് കലാപം ഗുരുഗ്രാമിലേക്കും വ്യാപിക്കുകയായിരുന്നു. അക്രമത്തില്‍ പ്രദേശത്തെ നിരവധി റെസ്റ്റോറന്റുകളും കടകളും അക്രമികള്‍ തീയിട്ട് നശിപ്പിച്ചു.

സംഘര്‍ഷത്തെ തുടര്‍ന്ന് ഗുരുഗ്രാം, നൂഹ് തുടങ്ങിയ സ്ഥലങ്ങളിലെ ജില്ലാ ഭരണകൂടവും പോലീസും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അക്രമ ബാധിത പ്രദേശങ്ങളിലെ എല്ലാ പള്ളികളിലും ക്രമസമാധാനം പാലിക്കുന്നുണ്ടെന്ന് ഭരണകൂടം ഉറപ്പാക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button