Latest NewsNewsIndia

അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ്, രാജ്യത്തെ 1200 പള്ളികളിലും ദര്‍ഗകളിലും ദീപം തെളിയിക്കും: ബിജെപി

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള ദര്‍ഗകളിലും പള്ളികളിലും ദീപങ്ങള്‍ തെളിയിക്കുമെന്ന് ബിജെപി. രാജ്യത്തുടനീളമുള്ള 1,200 ദര്‍ഗകളിലും പള്ളികളിലും മണ്‍വിളക്കുകള്‍ കത്തിക്കുമെന്ന് ബിജെപി ന്യൂനപക്ഷ വിഭാഗമായ മൈനോരിറ്റി മോര്‍ച്ചയാണ് പ്രഖ്യാപിച്ചത്. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ദീപോത്സവ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി ജനുവരി 12 മുതല്‍ 22 വരെയാണ് സംഘടിപ്പിക്കുന്നത്.

Read Also: പിണറായി സര്‍ക്കാരിന് തിരിച്ചടി,സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണം: ഹൈക്കോടതി

‘ഡല്‍ഹിയില്‍ മാത്രം 36 കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ചെറുതും വലുതുമായ പള്ളികള്‍, ദര്‍ഗകള്‍, മറ്റ് മുസ്ലിം ആരാധനാ കേന്ദ്രങ്ങള്‍ അടക്കം 1200 സ്ഥലങ്ങള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവിടങ്ങളില്‍ ദീപം തെളിയിക്കും. ഇതില്‍ ഡല്‍ഹി ജമാ മസ്ജിദും നിസാമുദ്ദീന്‍ ദര്‍ഗയും ഉള്‍പ്പെടും’- ബിജെപി മൈനോരിറ്റി മോര്‍ച്ചാ കണ്‍വീനര്‍ യാസര്‍ ജീലാനി പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വീടുകളിലും വിളക്ക് തെളിക്കണമെന്ന് ഡിസംബര്‍ 30ന് അയോധ്യ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ജനുവരി 14 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തുടനീളമുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ശുചീകരണ യജ്ഞങ്ങള്‍ ആരംഭിക്കാനും മോദി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ജനുവരി 22നാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button