Latest NewsIndiaNews

അയോദ്ധ്യ വിധിക്കെതിരെ പുനഃപരിശോധന ഹർജി : മുസ്ലീം വ്യക്തിനിയമ ബോർഡിൻറെ തീരുമാനമിങ്ങനെ

ന്യൂ ഡൽഹി : അയോദ്ധ്യ വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകുമെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ്. പള്ളി നിർമ്മിക്കാനുള്ള അഞ്ചേമുക്കാൽ സ്ഥലം സ്വീകരിക്കണ്ടെന്നും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് പുറമെ നിയമ വിദഗ്ധരും, കേസിലെ കക്ഷികളുമാണ് യോഗത്തില്‍ പങ്കെടുത്തത്. അയോധ്യ കേസില്‍ മുസ്ലീം വ്യക്തി നിയമബോര്‍ഡ് കക്ഷിയല്ലാത്തതിനാല്‍ കേസില്‍ കക്ഷികളായവര്‍ മുഖേനയാകും പുനഃപരിശോധന ഹർജിനൽകുക .

2.27 ഏക്കര്‍ തര്‍ക്ക ഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വിട്ടു നല്‍കിയതിലാണ് മുസ്ലീം വ്യക്തി നിയമ ബോർഡിന്റെ പ്രതിഷേധം. പള്ളിയില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതും, പള്ളി തകര്‍ത്തതും ക്രമിനല്‍ കുറ്റമായുി കണ്ട കോടതിയുടെ നിലപാടില്‍ ശരികേടുണ്ടെന്നും ബോര്‍ഡിന്‍റെ വിലയിരുത്തല്‍ വിധിയിലൂടെ നീതി കിട്ടിയില്ലെന്ന മുസ്ലീം സമുദായത്തിലെ ബഹുഭൂരിപക്ഷത്തിനും അഭിപ്രായമുണ്ടെന്നുമാണ് ബോർഡിൻറെ വാദം.

അതേ സമയം പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്നാണ് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചത്. മുസ്ലിം കക്ഷികൾക്കിടയിൽ ഏകാഭിപ്രായം സ്വരൂപിക്കാൻ ലക്ഷ്യമിട്ടു വിളിച്ചു ചേർത്ത യോഗം പുന:പരിശോധ ഹർജി നൽകേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന സുന്നി വഖഫ് ബോർഡ് പ്രതിനിധികൾ  ബഹിഷ്കരിച്ചു. വിധിയെ ചോദ്യം ചെയ്യാനില്ലെന്ന് കേസിലെ പ്രധാന കക്ഷിക്കാരിലൊരാലായ ഇക്ബാല്‍ അന്‍സാരിയും വ്യക്തമാക്കി. ലക്നൗവില്‍ നടക്കേണ്ടിയിരുന്ന യോഗം സുരക്ഷ പ്രശ്നങ്ങൾ പരിഗണിച്ചും നിരോധനാജ്ഞ നിലനിൽക്കുന്നതിനാലും മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു.

Also read : അയോദ്ധ്യ ക്ഷേത്രനിർമ്മാണത്തിന് സംഭാവനകളുടെ ഒഴുക്ക്, തിരുപ്പതി ക്ഷേത്രം 100 കോടി സംഭാവന നൽകിയപ്പോൾ അയോധ്യ സുന്നി വഖബ് ബോര്‍ഡ് നൽകിയ സംഭാവന ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button