‘എന്റെ ജീവിതത്തില്‍ നടന്ന എല്ലാ കാര്യങ്ങള്‍ക്കും കമല്‍ നിങ്ങളാണ് കാരണം… നിങ്ങള്‍ ഇല്ലെങ്കില്‍ സിനിമാ മേഖലയില്‍ ഞാന്‍ ഇല്ല…’ എന്ന് കമലഹാസന്റെ ജ്യേഷ്ഠന്റെ മകളും നടിയുമായ സുഹാസിനി.കമല്‍ഹാസന്റെ ജേഷ്ഠസഹോദരനായ ചാരുഹാസന്റെ മകളാണ് രണ്ടാമത്തെ സുഹാസിനി. തന്റെ ജീവിതത്തില്‍ കമല്‍ ഹാസന്‍ ചെലുത്തിയ സ്വാധീനങ്ങളെയും നന്മകളെയും കുറിച്ച് സംസാരിക്കുന്ന സുഹാസിനിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
കമലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പരമക്കുടിയില്‍ സംഘടിപ്പിച്ച ചടങ്ങിനിടെയാണ് സുഹാസിനി സംവദിച്ചത്. സുഹാസിനി വീഡിയോയിൽ പറയുന്നത് ഇങ്ങനെ,” എന്റെ ജീവിതത്തില്‍ നടന്ന എല്ലാ കാര്യങ്ങള്‍ക്കും കമല്‍ നിങ്ങളാണ് കാരണം. നിങ്ങള്‍ ഇല്ലെങ്കില്‍ സിനിമാ മേഖലയില്‍ ഞാന്‍ ഇല്ല. സ്ത്രീകള്‍ അഭിനയം മാത്രം അല്ലാതെ ടെക്നിക്കലായ കാര്യങ്ങളും നോക്കണം എന്ന് പറഞ്ഞ് എന്നെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ത്ത് എന്നിക്ക് ഫീസ് അടച്ചതും കമല്‍ ആണ്.
ഇതുപോലെ തമിഴ് സ്ത്രീകള്‍, ഇന്ത്യന്‍ സ്ത്രീകള്‍ എന്നും ഉയരങ്ങളില്‍ എത്തണമെന്നാണ് ചെറുപ്പം മുതലേ അദ്ദേഹത്തിന്റെ ആഗ്രഹം. ഞങ്ങള്‍ സഹോദരങ്ങള്‍ മൂന്ന് പേരോടും എന്തെങ്കിലും പ്രശ്നങ്ങള്‍ വന്നാല്‍ എങ്ങനെ പരിഹരിക്കണമെന്നാണ് പത്തു പതിമൂന്ന് വയസുള്ളപ്പോഴേ പറഞ്ഞു തന്നിട്ടുള്ള ആളാണ് അദ്ദേഹം. ഇങ്ങനെയുള്ള ആളെ ഒരു കുടുംബത്തിന് മാത്രമല്ല ഈ നാടിനു തന്നെ വേണം.
ഒരിക്കല്‍ കൂടി പറയുന്നു എന്റെ ജീവിതത്തിലെ എല്ലാം നിങ്ങള്‍ തന്നതാണ്. മണിയെ (മണിരത്നം) പോലും നിങ്ങള്‍ തന്നതാണ്. മണിയുടെ ജീവിതവും നിങ്ങള്‍ കൊടുത്തതാണ്. നിങ്ങളെ തേടി മണി വന്നത് കൊണ്ടല്ലേ എന്റെ ജീവിതത്തിലേക്കും മണി വന്നെത്തിയത്. അദ്ദേഹത്തെ ഞാന്‍ കണ്ടു മുട്ടിയതിനാലാണ് എന്റെ മകന്‍ നന്ദനും ഇവിടെ ഇരിക്കുന്നത്. നിങ്ങള്‍ ഇല്ലെങ്കില്‍ എന്റെ ജീവിതത്തില്‍ ഒന്നുമില്ല.” സുഹാസിനി പറയുന്നു.
കമല്‍ എന്ന് വിളിച്ചാല്‍ മതി, ചെറിയച്ഛാ എന്ന് വിളിക്കണ്ട എന്ന് കമല്‍ ഹാസന്‍ നിഷ്കര്‍ഷിച്ചിരുന്നതായും അവര്‍ വ്യക്തമാക്കി. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരേയും ഒരേപോലെ കാണാന്‍ കഴിയുന്ന മനസ്സുള്ള ഒരാള്‍ക്ക് മാത്രമേ അങ്ങനെ പറയാന്‍ സാധിക്കൂ എന്നും സുഹാസിനി കൂട്ടിച്ചേര്‍ത്തു.”എനിക്കും സഹോദരിമാര്‍ക്കും വളരെ ചെറുപ്പത്തില്‍ സ്വയം പര്യാപ്തത നേടേണ്ടതിന്റെയും സ്വയം സുരക്ഷ ഉറപ്പുവരുത്തേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് പറഞ്ഞു തന്നതും നിങ്ങളാണ് കമല്‍,” സുഹാസിനി ഓര്‍ത്തെടുത്തു.
“നിങ്ങളില്ലെങ്കില്‍ എനിക്ക് ജീവിതത്തില്‍ ഒന്നുമില്ല. അതു കൊണ്ട് ഇതു വരെ ജീവിതത്തില്‍ കമലിനോട് ചെയ്യാത്ത രണ്ടു കാര്യങ്ങള്‍ ഞാന്‍ ചെയ്യാന്‍ പോകുന്നു,” എന്നു പറഞ്ഞ് കമല്‍ഹാസന്റെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങാനും സ്നേഹ ചുംബനങ്ങള്‍ നല്‍കാനും സുഹാസിനി മറന്നില്ല. ചടങ്ങില്‍ കമല്‍ഹാസന് ആശംസകളുമായി കുടുംബത്തിലെ അംഗങ്ങള്‍ എല്ലാവരും സംസാരിച്ചു.
Post Your Comments