തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പൊറുതിമുട്ടി കേരളം. ഇതോടെ ട്രഷറി നിയന്ത്രണം സർക്കാർ കര്‍ശനമാക്കി. അത്യാവശ്യമില്ലാതെ ഒരു ബില്ലുകളും പാസാക്കരുതെന്ന് ധനവകുപ്പ് ട്രഷറികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യമുള്ള 31 ഇനങ്ങള്‍ ഒഴികെ ഒരു പേയ്‌മെന്റും പാടില്ലെന്നും ധനവകുപ്പ് നിര്‍ദ്ദേശിച്ചു. ട്രഷറികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പ്രധാന പദ്ധതി നിര്‍വഹണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരുങ്ങലിലാകും. ഇതുവരെ അഞ്ചു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ക്ക് മാത്രമേ ധനവകുപ്പിന്റെ അനുമതി വേണ്ടിയിരുന്നുള്ളു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായതോടെയാണ് ധനവകുപ്പിന്റെ പുതിയ നടപടി.
ALSO READ: ശബരിമല: കുറച്ച് യുവതികൾ വെര്‍ച്ചല്‍ ക്യൂവില്‍ ബുക്ക് ചെയ്‌തിട്ടുണ്ട്; ഡിജിപി പറഞ്ഞത്
ഒരു ദിവസം ഉപയോഗിക്കാവുന്ന പണത്തിനും നിയന്ത്രണമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്.
Post Your Comments