Latest NewsNewsInternational

ജനകീയ പ്രക്ഷോഭം വിനയായി; ഈ രാജ്യത്ത് ഒരു ദശകത്തിനിടെ ആദ്യമായി സാമ്പത്തികമാന്ദ്യം

ഹോങ്കോങ്: ഹോങ്കോങിൽ നടന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭം മൂലം രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്. കഴിഞ്ഞ രണ്ട് പാദങ്ങളിലും ജിഡിപിയിൽ കുറവുണ്ടായി. സെപ്റ്റംബറോടെ അവസാനിച്ച പാദത്തിൽ 3.2 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനകീയ പ്രക്ഷോഭത്തെത്തുടർന്നുള്ള തുടർച്ചയായ സംഘർഷങ്ങളാണ് സാമ്പത്തിക മാന്ദ്യത്തിന് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഹോങ്കോങ് സർക്കാരാണ് രാജ്യം സാമ്പത്തികമാന്ദ്യത്തിലാണെന്ന് സൂചിപ്പിക്കുന്ന രേഖകൾ പുറത്തുവിട്ടത്.

തുടർച്ചയായി എട്ട് വർഷം ലോകത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തിയ നഗരമാണ് ഹോങ്കോങ്. കഴിഞ്ഞ ഓഗസ്റ്റിൽ ഹോങ്കോങ് സന്ദർശിച്ച വിനോദസഞ്ചാരികളുടെ എണ്ണം 16 വർഷത്തിനിടിയിലെ ഏറ്റവും കുറഞ്ഞ് 36 ലക്ഷത്തിലെത്തി. 2018 ഓഗസ്റ്റിൽ ഇത് 59 ലക്ഷമായിരുന്നു. പ്രക്ഷോഭത്തെത്തുടർന്ന് വ്യാപാര-വാണിജ്യകേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെട്ടത് സാമ്പത്തികരംഗത്ത് തിരിച്ചടിയായി. വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞതും ജിഡിപിയുടെ ഇടിവിന് കാരണമായെന്നും സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.

ALSO READ: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് കേരളം; ട്രഷറി നിയന്ത്രണം കര്‍ശനമാക്കി സർക്കാർ

ചൈനയ്ക്ക് കുറ്റവാളികളെ വിചാരണയ്ക്കായി കൈമാറാനുള്ള ബില്ലിനെതിരെ കഴിഞ്ഞ ജൂണിലാണ് ഹോങ്കോങിൽ പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭത്തെ തുടർന്ന് വിവാദ നിയമം പിൻവലിച്ചെങ്കിലും നിലവിലെ ഭരണാധികാരിയും ചൈനാ അനുകൂലിയുമായ ക്യാരി ലാമിന്റെ രാജി അടക്കമുള്ള ആവശ്യവുമായി പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button