KeralaLatest NewsNews

ജോലി സമയത്ത് മദ്യപിക്കുന്ന സർക്കാർ ജീവനക്കാരുടെ ഞെട്ടിക്കുന്ന കണക്ക് പുറത്തു വിട്ട് എക്സൈസ്

14 വയസ് മുതലുള്ളവർ മദ്യം ഉപയോഗിക്കുന്നു. പൊതൂ സമൂഹത്തിൽ 3–5% സ്ത്രീകൾ മദ്യപിക്കുന്നുണ്ട്

കൊല്ലം: ജോലി സമയത്ത് മദ്യപിക്കുന്ന സർക്കാർ ജീവനക്കാരുടെ ഞെട്ടിക്കുന്ന കണക്ക് പുറത്തു വിട്ട് എക്സൈസ്. സർക്കാർ ജീവനക്കാരിൽ 47% പേരും ജോലി സമയത്ത് മദ്യപിക്കുന്നവരാണെന്ന് എക്സൈസ് കണ്ടെത്തി. ജോലിക്കു കയറുന്നതിനു മുൻപോ ജോലി സമയത്തോ ആണ് ഇവർ മദ്യപിക്കുന്നതെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്. മദ്യപിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധിയിൽ 21ൽ നിന്നു 23 വയസ് ആയി ഉയർത്തിയിട്ടുണ്ട്. എന്നാൽ 14 വയസ് മുതലുള്ളവർ മദ്യം ഉപയോഗിക്കുന്നു. പൊതൂ സമൂഹത്തിൽ 3–5% സ്ത്രീകൾ മദ്യപിക്കുന്നുണ്ട്.

മദ്യാസക്തിക്കെതിരെ വിവിധ പദ്ധതികൾ എക്സൈസ് ആവിഷ്കരിച്ചതായി ഡപ്യുട്ടി കമ്മിഷണർ പറഞ്ഞു. ‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന പേരിലാകും ക്യാംപെയിൻ. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ ഗ്രന്ഥശാലകൾ, തൊഴിലാളി സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സ്പോർട്സ് കൗൺസിൽ, ക്ഷേമ നിധി ബോർഡ്, യുവജന സംഘടനകൾ, പട്ടികജാതി– പട്ടിക വർഗ വകുപ്പ്, മറ്റു സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. 22– 40 വയസിന് ഇടയിലുള്ളവരിലാണ് കൂടുതൽ മദ്യപാനശീലം. അതേസമയം, സംസ്ഥാനത്ത് മദ്യ ഉപയോഗ വർധനവിന്റെ തോതിൽ 2% കുറവുണ്ടായിട്ടുണ്ടെന്നും എക്സൈസ് ഡപ്യുട്ടി കമ്മിഷണർ ജേക്കബ് ജോൺ പറഞ്ഞു.

ALSO READ: സംസ്ഥാനത്ത് വാഹന പുക പരിശോധന നിരക്ക് വർധിപ്പിച്ചു; സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ വലിയ തുക പിഴ നൽകണം

വിദ്യാലയങ്ങളിലും സർക്കാർ ഓഫിസുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവൽക്കരണ പരിപാടികൾ, സർക്കാർ ഓഫിസുകളിൽ കമ്മിറ്റി രൂപീകരണം, യുവജനങ്ങൾ ദീപം തെളിക്കൽ, കോളനികളിൽ ബോധവൽക്കരണം, തദ്ദേശം സ്വയംഭരണ– നിയോജക മണ്ഡലം തലങ്ങളിൽ യോഗങ്ങൾ, പ്രചാരണ ജാഥകൾ, സൈക്കിൾ–ബൈക്ക് റാലി, കൂട്ടയോട്ടം, മനുഷ്യച്ചങ്ങല തുടങ്ങിയവയാണു എക്സൈസ് അവതരിപ്പിക്കാനിരിക്കുന്ന പരിപാടികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button