ന്യൂഡൽഹി: അയോധ്യവിധിയിൽ സുപ്രീം കോടതി നിർദ്ദേശിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കരുതെന്ന നിലപാടിൽ ഉറച്ച് മുസ്‍ലിം വ്യക്തി നിയമ ബോർഡ്. വിധിക്കെതിരെ പുനപരിശോധന ഹർജി നല്കുന്നതിൽ വ്യക്തി നിയമബോർഡിന്‍റെ തീരുമാനം നാളെ ഉണ്ടാകും. മുസ്‍ലിം സംഘടനകൾ അയോദ്ധ്യ വിധിയെ വിയോജിപ്പോടെയാണ് സ്വീകരിച്ചത്. അയോധ്യയിലെ തർക്കഭൂമി രാമക്ഷേത്ര നിർമ്മാണത്തിനെന്നും പകരം അഞ്ചേക്കർ ഭൂമി പള്ളിയുടെ നിർമ്മാണത്തിന് അയോധ്യയിൽ തന്നെ കണ്ടെത്തി നല്കണം എന്നുമായിരുന്നു സുപ്രീംകോടതിയുടെ വിധി. . വിധിക്കെതിരെ നിയമനടപടി ആലോചിക്കണം എന്ന നിർദ്ദേശം ചർച്ച ചെയ്യാനാണ് മുസ്ലിം വ്യക്തിനിയമബോർഡ് നാളെ യോഗം ചേരുന്നത്.
ALSO READ: അയോധ്യയിൽ പുനഃപരിശോധ ഹര്‍ജി നല്‍കാത്തതിന്റെ പ്രധാന കാരണങ്ങൾ വെളിപ്പെടുത്തി സുന്നി വഖഫ്‌ബോര്‍ഡ്
മുസ്‍ലിം സ്ത്രീകളെ പള്ളികളിൽ പ്രവേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലെ വിഷയം കൂടി സുപ്രീംകോടതി ഭരണഘടനാ ബഞ്ച് വിശാല ബഞ്ചിന് വിട്ട വിഷയവും യോഗത്തിൽ ചർച്ചയായേക്കും. പുനപരിശോധന ഹർജി നല്കാൻ തീരുമാനിച്ചാൽ ഭൂമി സ്വീകരിക്കുന്നത് മാറ്റിവച്ചേക്കും.
Post Your Comments