Jobs & VacanciesNews

അമൃത് മിഷനിൽ കരാർ നിയമനം : ഇന്റർവ്യൂ

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള അമൃത് (അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്‌ഫോർമേഷൻ) പദ്ധതിയിൽ അർബൻ പ്ലാനർ (സിറ്റി മിഷൻ മാനേജ്‌മെന്റ് യൂണിറ്റ്) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. അഗീകൃത സർവകലാശാലയിൽ നിന്നും എൻജിനിയറിങ് ബരുദമാണ് യോഗ്യത. അർബൻ പ്ലാനിംഗിൽ ബിരുദാനന്തര ബിരുദം അഭികാമ്യം. പ്രോജക്ട് മാനേജ്‌മെന്റിൽ 3-5 വർഷം പ്രവൃത്തിപരിചയം വേണം. നഗരവികസന പദ്ധതികളിലും പരിപാടികളിലുമുള്ള പ്രവൃത്തി പരിചയം, അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പിലാക്കുന്നതിലുള്ള പ്രവൃത്തി പരിചയം എന്നിവയും ഉണ്ടാവണം. കമ്പ്യൂട്ടർ പരിജ്ഞാനം (എം.എസ്. ഓഫീസ്) വേണം. പ്രായപരിധി 58 വയസ്. പ്രതിമാസ വേതനം 55,000 രൂപ.

താത്പര്യമുള്ള ഉദ്യോഗാർഥികൾ www.amrutkerala.org യിലെ അപേക്ഷാഫോം പൂരിപ്പിച്ച് ബയോഡേറ്റ സഹിതം 27നകം നൽകണം. അപേക്ഷകൾ smmukerala@gmail.com എന്ന ഇ-മെയിലിലോ, ദി മിഷൻ ഡയറക്ടർ, എസ്.എം.എം.യു-അമൃത്, ടി.സി.25/801(11), 4-ാം നില, മീനായി പ്ലാസ, ആർടെക് ബിൽഡിംഗ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് എതിർവശം, തൈക്കാട്. പി.ഒ, തിരുവനന്തപുരം- 695014 എന്ന മേൽ വിലാസത്തിലോ അയയ്ക്കാം. ഒക്‌ടോബർ 23ന് നടന്ന ഇന്റർവ്യൂവിൽ പങ്കെടുത്തവർ അപേക്ഷിക്കേണ്ടതില്ല. വെബ്‌സൈറ്റ്: www.smartkeralamission.org. ഫോൺ: 0471-2323856, 2320530.

Also read : ഐഎസ്ആർഒയിൽ തൊഴിലവസരം, മികച്ച ശമ്പളം : അപേക്ഷ ക്ഷണിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button