ഐഎസ്ആർഒയ്ക്ക് കീഴിലുള്ള ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ തൊഴിലവസരം. ടെക്നീഷ്യൻ ബി/ ഡ്രാഫ്റ്റ്സ്മാൻ ബി തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കാർപെന്റർ, കെമിക്കൽ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, പമ്പ് ഓപറേറ്റർ കം മെക്കാനിക്, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, ബോയിലർ അറ്റൻഡന്റ്, മെക്കാനിക്കൽ എന്നിവയാണ് വിഭാഗങ്ങൾ. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
സ്എസ്എൽസി/ എസ്എസ്‌സി ജയം, ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി നൽകിയ ഐടിഐ/ എൻടിസി/ എൻഎസി എന്നിവയാണ് യോഗ്യത.കെമിക്കൽ വിഭാഗത്തിൽ അപേക്ഷിക്കുന്നവർക്ക് അറ്റൻഡന്റ് ഓപറേറ്റർ (കെമിക്കൽ), ഇൻസ്ട്രുമെന്റ് മെക്കാനിക് (കെമിക്കൽ), ഇലക്ട്രോപ്ലേറ്റർ, മെയിന്റനൻസ് മെക്കാനിക് (കെമിക്കൽ പ്ലാന്റ്), ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ) എന്നിവയിൽ ഏതെങ്കിലുമൊരു ട്രേഡിൽ എൻസിവിടി നൽകിയ ഐടിഐ/ എൻടിസി/ എൻഎസി യോഗ്യത ഉണ്ടായിരിക്കണം. 90 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.shar.gov.in/
അവസാന തീയതി : നവംബർ 29
Also read : അമൃത് മിഷനിൽ കരാർ നിയമനം : ഇന്റർവ്യൂ
Post Your Comments