KeralaLatest NewsNews

ശബരിമല യുവതി പ്രവേശനം : തുടര്‍ നിലപാടുകള്‍ എങ്ങിനെയായിരിക്കണമെന്നതിനെ കുറിച്ച് നിയമവിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് തുടര്‍ നിലപാടുകള്‍ എങ്ങിനെയായിരിക്കണമെന്നതിനെ കുറിച്ച് നിയമവിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. ഇന്ന് പുതിയ ബോര്‍ഡിന്റെ ആദ്യ യോഗം ചേരുമെങ്കിലും, ശബരിമല കേസില്‍ സുപ്രീംകോടതിയില്‍ വാദിച്ച അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ അന്തിമാഭിപ്രായം വ്യക്തമാക്കുകയുള്ളു.

യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്തംബര്‍ 28ന് വന്ന വിധിക്ക് സ്റ്റേ ഇല്ലെന്ന സാഹചര്യമുണ്ടാക്കുന്ന ആശയക്കുഴപ്പത്തിലെ നിയമവശമാണ് പരിശോധിക്കുക. ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് എടുത്ത് ചാടി തീരുമാനം എടുക്കില്ലെന്നും, സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞതിന് ശേഷമാവും പ്രതികരിക്കുക എന്നും നിയുക്ത പ്രസിഡന്റ് എന്‍ വാസു പറഞ്ഞു.

Read Also :ശബരിമലയിൽ തൽക്കാലം യുവതീ പ്രവേശനം അനുവദിക്കേണ്ടെന്ന് പിണറായി സർക്കാർ

മണ്ഡലകാലം നാളെ ആരംഭിക്കാനിരിക്കെ ശബരിമലയിലേക്ക് ദര്‍ശനത്തിനായി എത്തുമെന്ന് തൃപ്തി ദേശായി ഉള്‍പ്പെടെയുള്ളവരുടെ പ്രഖ്യാപനമുണ്ട്. ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയുമെന്ന് സംഘപരിവാര്‍ സംഘടനകളും വ്യക്തമാക്കി. ഇതോടെ ശബരിമല വീണ്ടും സംഘര്‍ഷ ഭൂമിയാവുമോ എന്ന ആശങ്ക ഉടലെടുത്തു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button