തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ പുതിയ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മല കയറാൻ യുവതികള്‍ എത്തിയാൽ സംരക്ഷണം നല്‍കാനില്ല. പോലീസ് സംരക്ഷണയില്‍ യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകില്ല. അങ്ങനെ പോകണമെന്നുണ്ടെങ്കില്‍ അവര്‍ കോടതി ഉത്തരവുമായി വരട്ടെയെന്നു മന്ത്രി പറഞ്ഞു. പുനഃപരിശോധന ഹര്‍ജികൾ തീര്‍പ്പ് പറയാതെ മാറ്റിവച്ച സുപ്രീംകോടതി വിധിയിൽ അവ്യക്തതകൾ മുഴുവൻ നീങ്ങിയിട്ടില്ല. ഒരു തരത്തിലും പ്രശ്നങ്ങൾ ഉണ്ടാകാതെ മണ്ഡലകാലം കഴിയുമെന്നാണ് പ്രതീക്ഷ. അതിന് എല്ലാവരുടേയും സഹകരണം വേണമെന്നും മന്ത്രി വ്യക്തമാക്കി.
ആക്റ്റിവിസ്റ്റുകൾക്ക് കയറി അവരുടെ ആക്റ്റിവിസം പ്രചരിപ്പിക്കാനുള്ള ഇടമല്ല ശബരിമല.തൃപ്തി ദേശായിയെപ്പോലെയുള്ള ആക്ടിവിസ്റ്റുകള്‍ക്ക് അവരുടെ ശക്തി തെളിയിക്കുവാനുള്ള ഇടമായി ശബരിമലയെ കാണേണ്ടതില്ല. ഞങ്ങളിതാ ശബരിമലയിലേക്ക് വരാന്‍ പോകുന്നുവെന്ന് ചിലര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതാണ് പ്രശ്‌നം. തങ്ങളുടെ വ്യക്തിപ്രഭാവം പ്രദര്‍ശിപ്പിക്കുക എന്നതല്ലാതെ ഭക്തിയൊന്നുമല്ല അവരുടെ ലക്ഷ്യം. അത്തരം വ്യക്തിതാത്പര്യങ്ങള്‍ക്കൊന്നും ഗവണ്‍മെന്റ് കൂട്ടുനില്‍ക്കില്ല. ഇത്തരക്കാരുടെ പ്രസ്താവനകളുടെ പ്രസ്താവനകളും, ഇതിന് എതിര്‍ നില്‍ക്കുന്നവരുടെ പ്രസ്താവനകളും വാങ്ങി തീര്‍ത്ഥാടനത്തെ അലങ്കോലമാക്കരുതെന്നും മന്ത്രി മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു.
Also read : ശബരിമല യുവതി പ്രവേശനം: ശക്തമായ പരാമര്‍ശവുമായി വീണ്ടും ജസ്റ്റിസ് ആര്‍. എഫ് നരിമാന്‍
Post Your Comments