Latest NewsNewsIndia

മതപരമായ നിർണായക കേസുകൾ ഏഴ് അംഗ ബെഞ്ചിലേക്ക് എത്തുമ്പോൾ എല്ലാ കണ്ണുകളും എസ്.എ. ബോബ്ഡെയിലേക്ക്

ശബരിമല, ദാവൂദി ബോറ, മുസ്‌ലിം, പാഴ്സി സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകളെല്ലാം 7 അംഗ ബെഞ്ചിലേക്കു വിട്ടിരുന്നു.

ന്യൂഡൽഹി: മതപരമായ നിർണായക കേസുകൾ ഏഴ് അംഗ ബെഞ്ചിലേക്ക് എത്തുമ്പോൾ എല്ലാ കണ്ണുകളും എസ്.എ. ബോബ്ഡെയിലേക്ക്. പുനഃപരിശോധന, റിട്ട് ഹർജികളുടെ കാര്യത്തിൽ ഇനി നിർണായകം പുതിയ ചീഫ് ജസ്റ്റിസിന്റെ തീരുമാനം. ശബരിമല, ദാവൂദി ബോറ, മുസ്‌ലിം, പാഴ്സി സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകളെല്ലാം 7 അംഗ ബെഞ്ചിലേക്കു വിട്ടിരുന്നു. മുസ്‌ലിം സ്ത്രീ പ്രശ്നം കഴിഞ്ഞ 5നു പരിഗണിച്ചപ്പോൾ ജസ്റ്റിസ് ബോബ്ഡെ പറഞ്ഞത്, പ്രത്യേക കാരണത്താൽ കേസ് 10 ദിവസത്തേക്കു മാറ്റുന്നുവെന്നാണ്. ശബരിമല കേസിലെ തീരുമാനം വരുന്നു എന്നതായിരുന്നു ആ പ്രത്യേക കാരണമെന്നാണു സൂചന. പാഴ്സി സ്ത്രീ പ്രശ്നം നിലവിൽ 5 അംഗ ബെഞ്ചിന്റെ പരിഗണനയിലാണ്. ദാവൂദി ബോറ സ്ത്രീ പ്രശ്നം വിശാല ബെഞ്ചിനു വിടാൻ കഴിഞ്ഞ വർഷം സെപ്റ്റംബർ 24ന് 3 അംഗ ബെഞ്ച് തീരുമാനിച്ചിരുന്നു.

ALSO READ: മുസ്ലീങ്ങളെ, ക്രിസ്ത്യാനികളെ.. നമ്മുടെ കുഞ്ഞ് കുഞ്ഞ് ആചാരങ്ങൾ പോലെയുള്ള ഹൈന്ദവ ആചാരങ്ങളും സംരക്ഷിക്കപ്പെടണം… പരസ്പരം അംഗീകരിച്ചും മാനിച്ചും ഒരുമിച്ച് മുൻപോട്ട് പോയാൽ എല്ലാവർക്കും നല്ലത്.. ശബരിമല യുവതി പ്രവേശന വിഷയത്തിൽ കമ്മ്യൂണിസ്റ്റുകാർക്കെതിരെ ആഞ്ഞടിച്ച് അലി അക്ബർ

ശബരിമല കേസിലെ യുവതീപ്രവേശ വിധിയുടെ പശ്ചാത്തലത്തിൽ മാത്രമാണ് ഈ കേസ് പരിഗണിക്കുന്നതെന്ന് കഴിഞ്ഞ ഏപ്രിലിൽ ജസ്റ്റിസ് ബോബ്ഡെ പറഞ്ഞതും പ്രസക്തം. അപ്പോൾ, പല ബെഞ്ചുകളുടെ പരിഗണനയിലുള്ള ഈ കേസുകളെല്ലാം 7 അംഗ ബെഞ്ചിലേക്കു വിടാൻ ചീഫ് ജസ്റ്റിസിനു ഭരണപരമായി സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button