ശബരിമല യുവതീ പ്രവേശം വിധിവന്നപ്പോ പറഞ്ഞതാ ഇത് ഇരു തല മൂർച്ചയുള്ള വാളാണെന്ന്, കിട്ടിയ അവസരത്തിൽ ഹിന്ദുക്കൾക്കിട്ട് താങ്ങാൻ നടക്കണ സുഡാപ്പികൾ കമ്മികൾക്ക് മതില് കെട്ടാൻ കട്ടയിറക്കി കൊടുത്തപ്പോൾ വരാൻപോകുന്ന ദുരന്തമറിഞ്ഞില്ല. മുസ്ലീങ്ങളെ, ക്രിസ്ത്യാനികളെ.. നമ്മുടെ കുഞ്ഞ് കുഞ്ഞ് ആചാരങ്ങൾ പോലെയുള്ള ഹൈന്ദവ ആചാരങ്ങളും സംരക്ഷിക്കപ്പെടണം… പരസ്പരം അംഗീകരിച്ചും മാനിച്ചും ഒരുമിച്ച് മുൻപോട്ട് പോയാൽ എല്ലാവർക്കും നല്ലത്.. ശബരിമല യുവതി പ്രവേശന വിഷയത്തിൽ കമ്മ്യൂണിസ്റ്റുകാർക്കെതിരെ ഫേസ് ബൂക്കിലൂടെ ശക്തമായ വിമർശനമുയർത്തിയിരിക്കുകയാണ് അലി അക്ബർ.
പോസ്റ്റിന്റെ പൂർണ രൂപം താഴെ
ശബരിമല യുവതീ പ്രവേശം വിധിവന്നപ്പോ പറഞ്ഞതാ ഇത് ഇരു തല മൂർച്ചയുള്ള വാളാണെന്ന്,
കിട്ടിയ അവസരത്തിൽ ഹിന്ദുക്കൾക്കിട്ട് താങ്ങാൻ നടക്കണ സുഡാപ്പികൾ കമ്മികൾക്ക് മതില് കെട്ടാൻ കട്ടയിറക്കി കൊടുത്തപ്പോൾ വരാൻപോകുന്ന ദുരന്തമറിഞ്ഞില്ല…
ഇനി ഒരുമിച്ചു നിസ്കരിക്കണം ,തുമ്പ് ചെത്തണ്ടാന്നൊക്കെ കോടതി പറയുമ്പോൾ തെരുവിലിറങ്ങി മതിലിനു പകരം കിടങ്ങു കുഴിക്കുമോ?
ഒരുമിച്ചു നിസ്കരിക്കുന്നത് ഭരണഘടന നൽകുന്ന സ്ത്രീ പുരുഷ സമത്വമാണ്…
ഇമാമായി നിൽക്കാനുള്ള സ്ത്രീയുടെ അവകാശം സമത്വത്തിന്റെ ഭാഗമാണ്..
ഒരു കുഞ്ഞിന്റെ ലിംഗാഗ്രം മുറിക്കുന്നത് ബാല പീഡനവുമാണ് മാത്രമല്ല, അറ്റം മുറിക്കൽ സുന്നത്താണ് ചെയ്‌താൽ കൂലിയുണ്ട് നിർബന്ധം അല്ല എന്നൊക്ക കോടതിയിൽ വാദം വരും…
അന്യന്റെ നേരെ വിരൽ ചൂണ്ടുമ്പോൾ മൂന്ന് വിരൽ തനിക്കു നേരെ തിരിയുമെന്നു ചൂണ്ടുന്നവർ ആലോചിക്കണം…
ഹൈന്ദവ ആചാരങ്ങൾ തല്ലിത്തകർക്കാൻ കമ്മികളുടെ കൂടെ ചാടിയിറങ്ങുമ്പോൾ ഇതൊന്നും ആലോചിക്കില്ല..
ക്രിസ്ത്യാനികളും രക്ഷപ്പെട്ടു എന്ന് കരുതണ്ട വീഞ്ഞ് കൊടുക്കൽ നിൽക്കും, പള്ളീലമ്മയെ പോസ്റ്റ് ചെയ്യേണ്ടി വരും,അങ്ങിനെ ഒരുപാട് സംഗതികൾക്ക് വേണ്ടി വാദിക്കേണ്ടി വരും..
ആചാര അനുഷ്ഠാനങ്ങൾ തകർത്തു വിശ്വാസികളെ ഇല്ലാതാക്കുക എന്നത് കമ്യുണിസ്റ്റ് അജണ്ടയാണ്. തുടക്കം തിരിച്ചു കടിക്കാത്തവർക്ക് നേരെയാവും
പക്ഷെ അത് സകലരിലേക്കും പെട്ടെന്ന് വ്യാപിക്കും ഒരാചാരത്തെ ചോദ്യം ചെയ്‌താൽ സമാന ആചാരങ്ങൾ എല്ലാ മതത്തിനും ബാധകമാണെന്ന് ചിന്തിക്കാൻ കുഞ്ഞ് ബുദ്ധി മതി…
ഇന്ന് ശബരിമലയിലേക്ക് പാഡും നിറച്ചു പോകുമെന്ന് പറയുന്ന സ്ത്രീ സമത്വക്കാർ നാളെ മസ്ജിദിലും, ചർച്ചിലും കയറി നിരങ്ങും അന്ന് മോങ്ങിയാൽ ഒരുത്തനും കമാന്നു മിണ്ടില്ല..
**************************************** അതോണ്ട് ചിന്തിക്കുന്ന നല്ല മുസ്ലീങ്ങളെ, ക്രിസ്ത്യാനികളെ.. നമ്മുടെ കുഞ്ഞ് കുഞ്ഞ് ആചാരങ്ങൾ പോലെയുള്ള ഹൈന്ദവ ആചാരങ്ങളും സംരക്ഷിക്കപ്പെടണം… പരസ്പരം അംഗീകരിച്ചും മാനിച്ചും ഒരുമിച്ച് മുൻപോട്ട് പോയാൽ എല്ലാവർക്കും നല്ലത്.. അന്യ മതത്തിന്ന് ഇങ്ങോട്ടും വലിക്കണ്ട, ഇവിടന്ന് അങ്ങോട്ടും വലിക്കണ്ട, ലവ് ജിഹാദും,അവനവന്റെ ദൈവ രാജ്യവും വേണ്ട, പരലോകത്തു അവനവന്റെ ഇടം ശരിയാക്കി പള്ളിപ്പെരുന്നാളും കൂടി,വല്യ പെരുന്നാളും കൂടി,തൃശൂർ പൂരവും ആസ്വദിച്ചു മ്മക്കങ്ങു പോവാന്നെ..
ഒരുമിച്ച് നിക്കുമ്പോഴല്ലേ മ്മക്ക് നാനാത്വത്തിൽ ഏകത്വം, സ്നേഹത്തിന്റെ മതം,
തന്റെ അയൽക്കാരനെ തന്നെപ്പോലെ സ്നേഹിക്കുക എന്നൊക്കെ പറയാനും പ്രസംഗിക്കാനും പറ്റൂ…
VIDEO STORY: ശബരിമല; ദർശനത്തിനായി 36 യുവതികളുടെ ഓൺലൈൻ അപേക്ഷ!
മ്മളെ തമ്മിൽ തല്ലിക്കുന്ന ജിഹാദികളും മാവോക്കാരും,ചൈനാക്കാരുമൊന്നും മ്മക്ക് വേണ്ടാന്നെ..
മ്മളങ്ങു ഒന്നായാൽ സകല കൃമികളും നശിക്കും,
ന്ന് ട്ടങ്ങു പറയുക വസുധൈവ കുടുംബകം.. സംശയിക്കണ്ട ഒരമ്മ പെറ്റ മക്കളാണെന്നാ അർത്ഥം.. അദ്ദന്നെ… ആദത്തിന്റെയും അവ്വയുടെയും മക്കളാ..ല്ലാരൂന്ന്.. അതിന് സംസ്‌കൃതത്തിൽ പറയുന്നതാ വസുധൈവ കുടുംബകം അഥവാ വസുധ ഏവ കുടുംബകം ഭൂമി പെറ്റ മക്കൾ..
അദ്ദാണ് ന്റെ ഭാരതം..
കുരു പൊട്ടാത്തവർക്ക് ഷെയർ ചെയ്യാം..
സമാധാനത്തിന്റെ പ്രാവാവാം…
ന്റെ പൊരേല് മൂന്ന് കൂട്ടരും ണ്ട്.. സുഖായിട്ട്… കുരിശും ചന്ദ്രക്കലയും ചന്ദനക്കുറിയും.. ഒരുമിച്ചുണ്ണുന്നു, ഉറങ്ങുന്നു,കർമ്മം ചെയ്യുന്നു ഒരടിപിടീം ഇല്ല ഓണവുമുണ്ട്, പെരുന്നാളുണ്ട്, ക്രിസ്തുമസ്സൂണ്ട്..
അസൂയ തോന്നിണില്ലേ… അതേ..
സകല രാജ്യക്കാർക്കും നമ്മോട് അസൂയ തോന്നണം..
ഒരുമിച്ചു നിന്നാൽ ഒടിയില്ല.. പലതായി നിന്നാൽ ചിതറിപ്പോകും…
ജയ്‌ഹിന്ദ്
അസ്സലാമു അലൈക്കും
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ..
Post Your Comments