രണ്ട് കിലോ പ്ലാസ്റ്റിക് മാലിന്യം നൽകിയാൽ പകരം കിട്ടുന്നത് ആറുമുട്ട. തെലങ്കാനയിലെ കാമാറെഡ്ഡി ജില്ലയുടെ കളക്ടര്‍ ഡോ. എന്‍ സത്യനാരായണയാണ് പദ്ധതിയുടെ പിന്നിൽ .ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യം . പ്ലാസ്റ്റിക്കിന്റെ ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു . തുടർന്ന് സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം സംസ്ഥാനം നിരോധിക്കാന്‍ പോകുന്നുവെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവും പ്രഖ്യാപിച്ചു .
ഇതിനു പിന്തുണയായി എന്തെങ്കിലും പദ്ധതിയെ കുറിച്ച് ആലോചിച്ചപ്പോഴാണ് ഈ ആശയം ലഭിച്ചതെന്ന് സത്യനാരായണ പറഞ്ഞു . അങ്ങനെയാണ് രണ്ട് കിലോ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് മാലിന്യത്തിന് ആറുമുട്ടയും ഒരു കിലോ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് മാലിന്യത്തിന് മൂന്നുമുട്ടയുമെന്ന ആശയത്തിലേക്ക് എത്തിയത്. നിലവിൽ പ്ലാസ്റ്റിക് കൊണ്ടുവന്നവര്‍ക്ക് പകരം നല്‍കാനുള്ള മുട്ട ലഭിക്കുന്നത് സംഭാവനകള്‍ വഴിയാണ്. ഇത് മതിയാകാതെ വരുന്നപക്ഷം കളക്ടേഴ്‌സ് ഫണ്ട് ഉപയോഗപ്പെടുത്തുമെന്നും സത്യനാരായണ കൂട്ടിച്ചേര്‍ത്തു.
പഞ്ചായത്ത്, മുന്‍സിപ്പല്‍ ജീവനക്കാരാണ് പദ്ധതിയ്ക്ക് മേൽനോട്ടം വഹിക്കുന്നത് . പ്ലാസ്റ്റിക് കൈമാറുന്നവര്‍ക്ക് മുട്ട ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒരു സമിതിയുമുണ്ട് . ജില്ലാ അധികൃതര്‍, സന്നദ്ധ സംഘടനകള്‍, വ്യാപാര സംഘടനകള്‍ എന്നിവരാണ് അതിലെ അംഗങ്ങൾ .
Leave a Comment