തൃശൂർ : വീട്ടമ്മയെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേർക്കായി തെരച്ചിൽ ആരംഭിച്ച് പോലീസ്. തൃശ്ശൂർ ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിൽ കൂനന്‍വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആലീസിനെ (58)ആണ് കഴിഞ്ഞ ദിവസം വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെത്തിയ ചവുട്ടി കച്ചവടക്കാരനെയും വീട്ടിലെ ലൗ ബേഡ്സിനെ വാങ്ങാനെത്തിയയാളെയുമാണ് പോലീസ് അന്വേഷിക്കുന്നത്.
വീട് പുറത്തുനിന്ന് പൂട്ടിയനിലയിലാണ് കാണപ്പെട്ടത്. ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. മക്കളെല്ലാം വിദേശത്താണ്. ആലീസ് ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുള്ളതിനാൽ മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണോയെന്നു സംശയമുണ്ട്. എന്നും രാവിലെ പള്ളിയിൽ പോകാറുള്ള ആലീസ് എട്ടരയോടെ വീട്ടിൽ മടങ്ങിയെത്താറുള്ളതിനാൽ രാവിലെ 8.30ക്കും ഉച്ചയ്ക്ക് 12 നും ഇടയിൽ കൊലപാതകം നടന്നുവെന്നാണ് പ്രാഥമിക നിഗമനം. . ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ വീട്ടിനകത്ത് നിന്നും മണം പിടിച്ച് തൊട്ടടുത്ത ചന്തയിലേക്കാണ് ഓടിക്കയറിയത്. ഇന്ന് രാവിലെ പൊലീസ് അയൽവാസികളിൽ നിന്ന് മൊഴിയെടുത്തു.അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments