Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

VIDEO STORY: ശബരിമല; ദർശനത്തിനായി 36 യുവതികളുടെ ഓൺലൈൻ അപേക്ഷ!

ശബരിമലയിലും പരിസര പ്രദേശങ്ങളിലും കൂടുതൽ സുരക്ഷയൊരുക്കാൻ പൊലീസ് നീക്കം. പമ്പയിലും നിലയ്ക്കലിലുമായി രണ്ടായിരത്തിലധികം പോലീസുകാരെയാണ് നിലവിൽ നിയോഗിച്ചിരിക്കുന്നത്. 5 ഘട്ടങ്ങളിലായാണ് പോലീസുകാരെ ഇവിടങ്ങളിൽ വിന്യസിക്കുക. പ്രശ്ന സാധ്യത കണക്കിലെടുത്ത് അതാത് സമയങ്ങളിൽ അത് ഉയർത്താനാണ് പോലീസിൻറെ തീരുമാനം. എന്നാൽ നിലവിൽ പോലീസിനെയും മറ്റ് അധികാരികളെയും ഭയപ്പെടുത്തുന്ന ഒരു ഘടകം എന്നത് ദർശനത്തിനായി 36 യുവതികൾ ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചു എന്നതാണ്.

യുവതികൾ എത്തിയാൽ അവരുടെ സംരക്ഷണ പോലീസിൻറെ ഉത്തരവാദിത്തമാണ്. എന്നാൽ ശബരിമല ഒരു സംഘർഷ ഭൂമിയാക്കാതെ നോക്കുകയും വേണം. വിധി വന്നിട്ടും നിലവിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും പ്രശ്ന സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. കഴിഞ്ഞ തവണ ഇളവുങ്കൽ മുതൽ സന്നിധാനം വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത്തവണയും അതിന് സാധ്യത തള്ളിക്കളയാനാവില്ല. ശബരിമലയിലേക്ക് തീർത്ഥാടകർ എത്തുന്ന വാഹനങ്ങൾ നിലയ്ക്കൽ വരെയെ ഇതുവരെ അനുവദിച്ചിട്ടുള്ളൂ. ശേഷം കെഎസ്ആർടിസി ബസിൽ ആയിരിക്കണം സന്നിദാനത്തേക്കുള്ള യാത്ര. കഴിഞ്ഞതവണ സന്ദർശകർക്ക് എല്ലാവർക്കും തിരിച്ചറിയൽ കാർഡ് നൽകിയിരുന്നു. എന്നാൽ ഇത്തവണ അതു നിർബന്ധമാക്കിയിട്ടില്ലെങ്കിലും പ്രശ്ന സാധ്യത ഉണ്ടായാൽ തിരിച്ചറിയൽകാർഡ് നൽകുമെന്നാണ് അധികാരികൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button